ജനുവരി 6ന് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ജനുവരി 6ന് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

January 2, 2021 0 By Editor

തിരുവനന്തപുരം: ജനുവരി 6 ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന  മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.  ഇടുക്കി ജില്ലയിൽ അന്നേ ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.