രാജ്യത്ത് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഇന്ന്…

ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെയും പ്രതികരണം.

കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ന് ഡ്രൈ റണ്‍ നടത്തിയിരുന്നു.ഡ‍ല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി മടങ്ങുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം.വാക്സിന്‍ ആദ്യ ഘട്ടത്തില്‍ 3 കോടി ജനങ്ങള്‍ക്കാണ് സൗജന്യമായി നല്‍കുക.തുടര്‍ന്ന് 27 കോടി ആളുകള്‍ക്ക് വാക്സിന്‍ ലഭ്യമാക്കും. ജൂലായ് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story