കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് സ്റ്റേ ചെയ്തു
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് താത്കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു. നേരത്തെ സിന്‍ഡിക്കേറ്റ്…

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് താത്കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു.
നേരത്തെ സിന്‍ഡിക്കേറ്റ് തീരുമാനം സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ നടപടി. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനക്കാരായ 35 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. പത്തുവര്‍ഷം ദിവസവേതനത്തിലും കരാര്‍ വ്യവസ്ഥയിലുമായി ജോലിചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെന്നാണ് ഹര്‍ജിക്കാരുടെ വാദം.