പാലാരിവട്ടം അഴിമതിക്കേസ്: വി.കെ.ഇബ്രാഹിം കുഞ്ഞിന് ജാമ്യം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം…

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി ഇബ്രാഹിംകുഞ്ഞിന് മുന്നില്‍ വെച്ചിട്ടുള്ളത്. നേരത്തെ മുസ്ലിം എജ്യുക്കേഷന്‍ അസോസിയേഷനിലേക്ക് മത്സരിക്കാനുള്ള അനുമതിക്ക് വേണ്ടി ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതടക്കമുള്ള എല്ലാ അപേക്ഷകളും പിന്‍വലിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരും കാര്യമായ എതിര്‍പ്പറിയിച്ചില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story