ഉമ്മന്‍ചാണ്ടി യുഡിഎഫിന്റെ മുന്‍നിരയിലേക്ക് വരണമെന്നും സര്‍ക്കാരിനെതിരെ സമരം നയിക്കണമെന്നും പി.സി.ജോര്‍ജ്
ഉമ്മന്‍ചാണ്ടി യുഡിഎഫിന്റെ മുന്‍നിരയിലേക്ക് വരണമെന്നും സര്‍ക്കാരിനെതിരെ സമരം നയിക്കണമെന്നും പി.സി.ജോര്‍ജ്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പരാമര്‍ശങ്ങളില്‍ മുസ്ലിം സമൂഹത്തോട് പി.സി.ജോര്‍ജ് മാപ്പ് പറഞ്ഞു. മുസ്‌ലിം വിഭാഗങ്ങളിലുള്ളവര്‍…

ഉമ്മന്‍ചാണ്ടി യുഡിഎഫിന്റെ മുന്‍നിരയിലേക്ക് വരണമെന്നും സര്‍ക്കാരിനെതിരെ സമരം നയിക്കണമെന്നും പി.സി.ജോര്‍ജ്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പരാമര്‍ശങ്ങളില്‍ മുസ്ലിം സമൂഹത്തോട് പി.സി.ജോര്‍ജ് മാപ്പ് പറഞ്ഞു. മുസ്‌ലിം വിഭാഗങ്ങളിലുള്ളവര്‍ തീവ്രവാദികളായി മാറുന്നു എന്നായിരുന്നു പ്രസ്താവന. അന്ന് ബിജെപിയുമായി ചേര്‍ന്ന് നിന്ന സമയത്തായിരുന്നു ജോര്‍ജ് ഫോണില്‍ കൂടി ഇങ്ങനെ സംസാരിച്ചത്. ഈ സംഭാഷണത്തില്‍ മാപ്പ് പറഞ്ഞാണ് പിസി ജോര്‍ജ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.
ഈരാറ്റുപേട്ടയിലെ മുസ്ലിം ജനങ്ങളുമായുള്ള പ്രശ്നം “പൊരുത്തപ്പെട്ടതാണ്”. മുസ്ലിങ്ങള്‍ പൊരുത്തപ്പെട്ടാല്‍ പിന്നീട് പ്രശ്നമില്ല. ആ വിഭാഗത്തില്‍ നിന്നുള്ളവര്‍ മാപ്പ് അംഗീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്നത്. പൂഞ്ഞാറില്‍ നിന്ന് വീണ്ടും ജനവിധി തേടാന്‍ ഇരിക്കുകയാണ് മുസ്ലിം ജനസമൂഹത്തെ അനു നയിപ്പിക്കാന്‍ ജോര്‍ജ് നീക്കം നടത്തുന്നത്. ഏറെക്കാലമായി യുഡിഎഫ് പ്രവേശനം കാത്തിരിക്കുന്ന പി സി ജോര്‍ജിന്റെ ജനപക്ഷം സെക്കുലറിന്റെ കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.