യു.ഡിഎഫിനെ ഉമ്മന്‍ ചാണ്ടി നയിക്കും
ന്യൂഡല്‍ഹി:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡിഎഫിനേയും കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ പദവിയും അദ്ദേഹത്തിന് നല്‍കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെയാണ് ഏല്‍പിച്ചിരിക്കുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യ ഘടമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല. രമേശ് ചെന്നിത്തല, താരിഖ് അന്‍വര്‍, മുല്ലപ്പളളി രാമചന്ദ്രന്‍, കെ മുരളീധരന്‍, കെ സി വേണുഗോപാല്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി എം സുധീരന്‍ തുടങ്ങിയവര്‍ മേല്‍നോട്ട സമിതിയില്‍ അംഗങ്ങളായിരിക്കും