മോദി ഉള്‍പ്പെടെ ആരെയും പേടിയില്ലെന്നു രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി: കാര്‍ഷിക മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യം' വച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. തനിക്ക് പ്രധാനമന്ത്രിയെയല്ല, ആരെയും ഭയമില്ലെന്ന് രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നയത്തിനെതിരേ രംഗത്തുവന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ രാഹുല്‍ തള്ളിക്കളഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും കര്‍ഷകരെ കുത്തകകളുടെ കയ്യിലേല്‍പ്പിക്കുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
'കാര്‍ഷിക മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ഷിക നിയമങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരെ ഞാന്‍ നൂറുശതമാനവും പിന്തുണയ്ക്കുന്നു. രാജ്യത്തെ ഓരോ വ്യക്തിയും കര്‍ഷകരെ പിന്തുണയ്ക്കണം. കാരണം അവര്‍ നമുക്ക് വേണ്ടിയാണ് പോരാടുന്നത്. കര്‍ഷകര്‍ക്ക് യാഥാര്‍ഥ്യമറിയാം.എല്ലാ കര്‍ഷര്‍കര്‍ക്കും രാഹുല്‍ ഗാന്ധി എന്താണ് ചെയ്യുന്നത് എന്ന് അറിയാം. നഡ്ഡാജി ഭട്ട പര്‍സൗളില്‍ ഉണ്ടായിരുന്നില്ല. എനിക്ക് ഒരു വ്യക്തി വൈശിഷ്ട്യം ഉണ്ട്. ഞാന്‍ നരേന്ദ്രമോദിയെയോ, മറ്റാരെങ്കിലുമോ ഭയപ്പെടുന്നില്ല. അവര്‍ക്കെന്നെ തൊടാനാകില്ല, പക്ഷേ വെടിവെയ്ക്കാനാകും. ഞാന്‍ ദേശസ്‌നേഹിയാണ്. എന്റെ രാജ്യത്തെ ഞാന്‍ സംരക്ഷിക്കും.'2011 മെയ് മാസം ഉത്തര്‍പ്രദേശിലെ ഭട്ട പര്‍സൗളിലെ ഭൂമി ഏറ്റെടുക്കല്‍ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. നഡ്ഡയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം ആരാണെന്നും രാഹുല്‍ ചോദിച്ചു. 'നഡ്ഡയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാന്‍ അദ്ദേഹം ആരാണെന്നും രാഹുല്‍ ചോദിച്ചു. 'നഡ്ഡയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാന്‍ അദ്ദേഹം ആരാണ്? എന്റെ പ്രൊഫസറാണോ? ഞാന്‍ രാജ്യത്തിന് മറുപടി നല്‍കിക്കൊള്ളാം', രാഹുൽ പറഞ്ഞു .