ഇറങ്ങും മുൻപേ ഒരു തട്ട് തട്ടി പിണറായി സർക്കാർ ;സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു

സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് പരാതിക്കാരി ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്.ആറ് പേര്‍ക്ക് എതിരെയുള്ള കേസുകളാണ് അന്വേഷണത്തിന് വിട്ടത്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്ക് എതിരെയാണ് പരാതി.ഇത് സംബന്ധിച്ച്‌ സര്‍ക്കാരിന്‍റെ നയപരമായി തീരുമാനമായി. വിഞ്ജാപനവും പുറത്തിറങ്ങി. കേന്ദ്രത്തിന് സംസ്ഥാനം ശുപാര്‍ശ കൈമാറും.

അതേസമയം നടപടി സിപിഐഎം-ബിജെപി ഗൂഢാലോചനയുടെ തെളിവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ് മുക്ത കേരളത്തിനായുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. സിബിഐയില്‍ പിണറായി വിജയന് ഇപ്പോള്‍ വിശ്വാസം വന്നതെങ്ങനെയെന്നും ചോദ്യം.2018 ഒക്ടോബറിലാണ് സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ക്ക് എതിരെ ആയിരുന്നു കേസ്. പിന്നീട് കേസില്‍ മുന്‍മന്ത്രിമാരായ എ പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്ക് എതിരെയും കേസ് ചുമത്തി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story