കേന്ദ്ര ബജറ്റില്‍ കാര്‍ഷിക വായ്പ 19 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ സാധ്യത
ന്യൂ ഡൽഹി; ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ കാര്‍ഷിക വായ്പാ ലക്ഷ്യം ഏകദേശം 19 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 15 ലക്ഷം കോടി കാര്‍ഷിക വായ്പ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വായ്പാ ലക്ഷ്യം സര്‍ക്കാര്‍ എല്ലാ വര്‍ഷവും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ 2021-22ല്‍ ലക്ഷ്യം 19 ലക്ഷം കോടി ആയി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും സഹകരണ സംഘങ്ങളും കാര്‍ഷിക വായ്പാ രംഗത്ത് സജീവമാണ്. നബാര്‍ഡ് റീഫിനാന്‍സ് സ്കീം കൂടുതല്‍ വിപുലീകരിക്കും. 2020-21 വര്‍ഷത്തെ കാര്‍ഷിക വായ്പാ ലക്ഷ്യം 15 ലക്ഷം കോടി രൂപയാണ്,' 2020-21 ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.