കോണ്‍ഗ്രസിനെ പോലെ ഇത്ര ഗതികെട്ട പാര്‍ട്ടി വേറെയുണ്ടോ: പിണറായി
ചെങ്ങന്നൂര്‍: കര്‍ണാടകയില്‍ എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ ഗതികേടാണ്. ത്രിപുരയിലും അതു കണ്ടു. ഇത്ര ഗതികെട്ട പാര്‍ട്ടി വേറെയുണ്ടോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന സൗകര്യ…

ചെങ്ങന്നൂര്‍: കര്‍ണാടകയില്‍ എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ ഗതികേടാണ്. ത്രിപുരയിലും അതു കണ്ടു. ഇത്ര ഗതികെട്ട പാര്‍ട്ടി വേറെയുണ്ടോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ നാട് ഏറെ മുന്നോട്ടു പോയി. അത് യു.ഡി.എഫിന്റെ കാലത്ത് ചിന്തിക്കാനാകില്ല. ഈ മാറ്റത്തിന് കരുത്തു പകരാന്‍ ചെങ്ങന്നൂരിലും തുടര്‍ച്ചയുണ്ടാകണമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ ആന്റണിക്ക് വിഭ്രാന്തിയാണെന്ന് പിണറായി വിജയന്‍ കൂട്ടിചേര്‍ത്തു. ചെങ്ങന്നൂരില്‍ ക്രമസമാധാന രംഗത്ത് കേരളം മികച്ചു നില്‍ക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞാല്‍ അത് അംഗീകരിക്കാതിരിക്കണമോയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസുകാര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബി.ജെ.പിയുമാണെന്ന് ആന്റണിയാണ് മുമ്പ് പറഞ്ഞത്. സി.പി.എമ്മിന്റെ കരുത്തിനെ കുറിച്ച് തങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം അവര്‍ മനസിലാക്കണമെന്നും പിണറായി പറഞ്ഞു.