
മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ ഡി വൈ എഫ് ഐ
February 4, 2021തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ എം പി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഡി വൈ എഫ് ഐ.ആധുനികമായി ചിന്തിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നടത്തിയതെന്നും ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോണ്‍ഗ്രസ് കാണുന്നുണ്ടോയെന്നും ഡി വൈ എഫ് ഐ ചോദിച്ചു.
എല്ലാതൊഴിലിനും അതിന്റെതായ മാന്യതയുണ്ട്, അതുമനസിലാക്കാന്‍ മനുസ്മൃതി പഠിച്ചാല്‍പോരാ. വിഷം ചീറ്റുന്ന ജാതിബോധമാണ് കോണ്‍ഗ്രസിനെന്നും ഡി വൈ എഫ് ഐ കൂട്ടിച്ചേര്‍ത്തു. വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ സുധാകരന്‍ എംപി നേരെത്തെ രംഗത്തെത്തിയിരുന്നു. ഒരു തൊഴില്‍ വിഭാഗത്തെക്കുറിച്ച് പറഞ്ഞാല്‍ അതില്‍ എന്താണ് അപമാനം. അതില്‍ എന്താണ് തെറ്റ്. തൊഴിലാളി വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടയാള്‍ സംസ്ഥാനത്തിന്റെ പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നു.ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനായി 18 കോടി ചെലവഴിച്ചു. ഇത് ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതാണോ എന്ന് ജനങ്ങള്‍ ചിന്തിക്കണം. ഇക്കാര്യമാണ് താന്‍ പറഞ്ഞതെന്നും ഇതില്‍ മറ്റൊന്നും താന്‍ ഉദേശിച്ചിട്ടില്ലെന്നും കെ സുധാകരന്‍ എം പി ഡെല്‍ഹിയില്‍ പറഞ്ഞത്.