സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച് മന്ത്രി ഇ പി ജയരാജന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച് മന്ത്രി ഇ പി ജയരാജന്‍. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നില്ല. പിന്‍വാതിലിലൂടെ അധികാരം സ്ഥാപിച്ച ചിലര്‍ക്കാണ് അങ്ങനെ…
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച് മന്ത്രി ഇ പി ജയരാജന്‍. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നില്ല. പിന്‍വാതിലിലൂടെ അധികാരം സ്ഥാപിച്ച ചിലര്‍ക്കാണ് അങ്ങനെ…
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച് മന്ത്രി ഇ പി ജയരാജന്‍. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നില്ല. പിന്‍വാതിലിലൂടെ അധികാരം സ്ഥാപിച്ച ചിലര്‍ക്കാണ് അങ്ങനെ തോന്നുന്നത്.
എംപി രാജേഷിന്റെ ഭാര്യയുടെ നിയമനം യോഗ്യതയുടെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ അത് തെളിയിക്കട്ടെ എന്നും ഇപി ജയരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നില്ല. പിന്‍വാതിലിലൂടെ അധികാരം സ്ഥാപിച്ച ചിലര്‍ക്കാണ് അങ്ങനെ തോന്നുന്നത്. പി.എസ്.സിക്ക് നിയമനം വിടാത്ത സ്ഥാപനങ്ങളിലെ ആളുകളെയാണ് സ്ഥിരപ്പെടുത്തുന്നത്. 15 വര്‍ഷമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാന്‍ ആകുമോ, യോഗ്യതയില്ലാതെയാണ് മുന്‍ എം ബി യും സിപിഎം നേതാവുമായ രാജേഷിന്റെ ഭാര്യയെ സംസ്കൃത സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതെന്ന ആക്ഷേപത്തെയും ഇ പി ജയരാജന്‍ തള്ളി.
എം.ബി രാജേഷിന്റെ ഭാര്യയേ മാത്രമേ സര്‍വീസില്‍ പ്രവേശിപ്പിച്ചിട്ടുള്ളു , യോഗ്യത ഉണ്ടെങ്കില്‍ എം.ബി രാജേഷിന്റെ ഭാര്യക്ക് ജോലി നല്‍കിയാല്‍ എന്താണ് പ്രശ്നം?
യോഗ്യത ഇല്ലെങ്കില്‍ ആരോപണമുന്നയിക്കുന്നവര്‍ തെളിയിക്കട്ടെയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.