
ഷമേജ് കൊലക്കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
May 24, 2018കണ്ണൂര്‍: ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ന്യൂമാഹി സ്വദേശികളായ മുഹമ്മദ് ഫൈസല്‍, പി.സജീഷ്, കെ.രഹിന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് മൂവരും കസ്റ്റഡിയിലായത്. ഓട്ടോറിക്ഷാ തടഞ്ഞുനിര്‍ത്തി ഷമേജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കിയത് ഇവരാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സംഭവത്തിന് ശേഷം മൂവരും ഒളിവിലായിരുന്നു.