മേജര്‍ രവി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും
കൊച്ചി: സംസ്ഥാനത്തെ ബി ജെ പി നേതാക്കളുമായി തെറ്റി പിരിഞ്ഞു നില്‍ക്കുന്ന ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന…
കൊച്ചി: സംസ്ഥാനത്തെ ബി ജെ പി നേതാക്കളുമായി തെറ്റി പിരിഞ്ഞു നില്‍ക്കുന്ന ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന…
കൊച്ചി: സംസ്ഥാനത്തെ ബി ജെ പി നേതാക്കളുമായി തെറ്റി പിരിഞ്ഞു നില്‍ക്കുന്ന ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. യാത്ര ഇന്ന് രാവിലെ തൃപ്പൂണിത്തറയില്‍ എത്തി ചേരുമ്പോഴാകും അദ്ദേഹം കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുക. ഇതിനു മുന്നോടിയായി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി
ഐശ്വര്യ കേരളയാത്രയുടെ മറ്റ് വേദികളിലും മേജര്‍ രവി പങ്കെടുത്തേക്കുമെന്ന് വിവരമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബി ജെ പിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. തൊണ്ണൂറ് ശതമാനം ബി ജെ പി നേതാക്കളും വിശ്വസിക്കാന്‍ കൊളളാത്തവരാണെന്നും തനിക്കെന്ത് കിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉളളതെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി.