എല്‍ഡിഎഫ് വിട്ടു; താനും തന്നോടൊപ്പം നിൽക്കുന്നവരും യുഡിഎഫിലേക്കെന്ന് മാണി.സി കാപ്പന്‍
കൊച്ചി: താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും യുഡിഎഫിലേക്ക് പോകുകയാണെങ്കിൽ ഏഴു ജില്ലാപ്രസിഡന്റുമാരും 17 ഭാരവാഹികളിൽ 9 പേരും…

കൊച്ചി: താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും യുഡിഎഫിലേക്ക് പോകുകയാണെങ്കിൽ ഏഴു ജില്ലാപ്രസിഡന്റുമാരും 17 ഭാരവാഹികളിൽ 9 പേരും കൂടെയുണ്ടാകുമെന്നും അദ്ദേഹം നെടുമ്പാശേരിയില്‍ പറഞ്ഞു.എന്‍സിപി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്ര നേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ ഭാവി കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ ഐശ്വര്യ കേരള യാത്രയില്‍ ശക്തി തെളിയിക്കുമെന്ന് പറഞ്ഞ പറഞ്ഞ കാപ്പന്‍ തന്‍റെ കൂടെയുള്ളവരെ യാത്രയില്‍ അണിനിരത്തുമെന്നും പറഞ്ഞു.