പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി, നാടിന് സമര്‍പ്പിക്കുന്നത് 6000കോടിയുടെ പദ്ധതികള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി, നാടിന് സമര്‍പ്പിക്കുന്നത് 6000കോടിയുടെ പദ്ധതികള്‍

February 14, 2021 0 By Editor

കൊച്ചി: ബി പി സി എല്ലിന്റെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ഉച്ചതിരിഞ്ഞ് മൂന്നേകാലോടെയാണ് അദ്ദേഹം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയത്. ഇ​വി​ടെ​ ​നി​ന്ന് ​ഹെ​ലി​കോ​പ്റ്റ​റി​ല്‍​ ​രാ​ജ​ഗി​രി​ ​ഹെ​ലി​പ്പാ​ഡി​ല്‍​ ​ഇ​റ​ങ്ങി​യാ​ണ് ​അ​മ്ബ​ല​മേ​ട് ​വി.​എ​ച്ച്‌.​എ​സ്.​ഇ​ ​സ്‌​കൂ​ള്‍​ ​ഗ്രൗ​ണ്ടി​ലെ​ ​ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ലെ​ത്തിയത്. ​മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുളളവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

ഉ​ള്‍​നാ​ട​ന്‍​ ​ജ​ല​ഗ​താ​ഗ​ത​ ​അ​തോ​റി​റ്റി​യു​ടെ​ ​റോ​റോ​ ​വെ​സ്സ​ലു​ക​ള്‍,​ ​കൊ​ച്ചി​​​ ​തു​റ​മു​ഖ​ത്തെ​ ​ക്രൂ​യി​സ് ​ടെ​ര്‍​മി​ന​ല്‍​ ​’​സാ​ഗ​രി​ക,​ ​കൊ​ച്ചി​ന്‍​ ​ഷി​പ്പ്‌​യാ​ര്‍​ഡി​ന്റെ​ ​മ​റൈ​ന്‍​ ​എ​ന്‍​ജി​നീ​യ​റിം​ഗ് ​ട്രെ​യി​നിം​ഗ് ​ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ​എ​ന്നി​വ​യും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കൊ​ച്ചി​ന്‍​ ​പോ​ര്‍​ട്ടി​ന്റെ​ ​സൗ​ത്ത് ​കോ​ള്‍​ ​ബ​ര്‍​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​ന​വും​ ​നി​ര്‍​വ​ഹി​ക്കും.​ ​ആറായിരം കോടിയുടെ പദ്ധതികളാണ് അദ്ദേഹം നാടിന് സമര്‍പ്പിക്കുന്നത്. ബി.​ജെ.​പി​യു​ടെ​ ​കോ​ര്‍​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ലും​ ​പ​ങ്കെ​ടു​ത്ത​ശേ​ഷം​ ​വൈ​കി​​​ട്ട് 5.55​ന് ​ഡ​ല്‍​ഹി​​​ക്ക് ​മ​ട​ങ്ങും.വി.​എ​ച്ച്‌.​എ​സ്.​ഇ​ ​സ്‌​കൂ​ളില്‍ തന്നെ തയ്യാറാക്കിയ പ്രത്യേക മുറിയിലാണ് കോര്‍കമ്മിറ്റിയോഗം. അരമണിക്കൂര്‍ മാത്രമാണ് അദ്ദേഹം കോര്‍കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കുക.