14 സീറ്റ് ചോദിച്ച് മഹിള കോണ്‍ഗ്രസ്: പട്ടിക നേതൃത്വത്തിന് കൈമാറും
കണ്ണൂര്‍: മുസ്ലിം ലീഗില്‍ ഇത്തവണ വനിതകള്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കെ, കോണ്‍ഗ്രസിലെ വനിതാ നേതാക്കളും വലിയ പ്രതീക്ഷയില്‍. പരിഗണിക്കേണ്ടവരെ മൂന്നുവിഭാഗമായി തിരിച്ച് 35 പേരുടെ പട്ടികയില്‍…
കണ്ണൂര്‍: മുസ്ലിം ലീഗില്‍ ഇത്തവണ വനിതകള്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കെ, കോണ്‍ഗ്രസിലെ വനിതാ നേതാക്കളും വലിയ പ്രതീക്ഷയില്‍. പരിഗണിക്കേണ്ടവരെ മൂന്നുവിഭാഗമായി തിരിച്ച് 35 പേരുടെ പട്ടികയില്‍…
കണ്ണൂര്‍: മുസ്ലിം ലീഗില്‍ ഇത്തവണ വനിതകള്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കെ, കോണ്‍ഗ്രസിലെ വനിതാ നേതാക്കളും വലിയ പ്രതീക്ഷയില്‍. പരിഗണിക്കേണ്ടവരെ മൂന്നുവിഭാഗമായി തിരിച്ച് 35 പേരുടെ പട്ടികയില്‍ മഹിളാ കോണ്‍ഗ്രസ് തയ്യാറാക്കി. ഉടന്‍തന്നെ ഇത് കെ.പി.സി.സിക്ക് കൈമാറും. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ലതികാ സുഭാഷ് തുടങ്ങിയ നേതാക്കള്‍ക്ക് നിര്‍ബന്ധമായും മത്സരിക്കേണ്ടവരുടെ പട്ടികയിലുണ്ട്.ജില്ലയില്‍ ഒരാളെന്ന നിലയില്‍ 14 സീറ്റാണ് മഹിളാ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
യുവാക്കള്‍ക്കും വനിതകള്‍ക്കും ഇത്തവണ ഗ്രൂപ്പ് നോക്കാതെ പരിഗണന നല്‍കുമെന്നാണ് എ.ഐ.സി.സിയുടെ തീരുമാനം. പഴയതുപോലെ അവസാന നിമിഷം എല്ലാം അട്ടിമറിക്കപ്പെടുകയും പഴയരീതിയില്‍ സിറ്റിങ് എം.എല്‍.എ.മാരെ നിലനിര്‍ത്തി ഗ്രൂപ്പു വീതംവെപ്പിലൊതുങ്ങുമോയെന്ന ആശങ്കയും മഹിളാ കോണ്‍ഗ്രസിനുണ്ട്. കഴിഞ്ഞ തവണ പലരെയും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലാണ് നിര്‍ത്തിയത്. ആരും ജയിച്ചില്ല. ഉറപ്പുള്ള ഒറ്റ സീറ്റും കൊടുത്തില്ല. പിന്നീട് അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചതോടെയാണ് വനിതാ പ്രാതിനിധ്യമുണ്ടായത്.