യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചു വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാങ്ക് രൂപീകരിച്ചത് തന്നെ നിയമവിരുദ്ധമായിട്ടാണ്. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമായിരുന്നു അത്.…
ആലപ്പുഴ: യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചു വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാങ്ക് രൂപീകരിച്ചത് തന്നെ നിയമവിരുദ്ധമായിട്ടാണ്. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമായിരുന്നു അത്.…
ആലപ്പുഴ: യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചു വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാങ്ക് രൂപീകരിച്ചത് തന്നെ നിയമവിരുദ്ധമായിട്ടാണ്. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമായിരുന്നു അത്. മുട്ടുകാലില്‍ ഉദ്യോഗാര്‍ഥികള്‍ നിന്നിട്ടും മുഖ്യമന്ത്രി അലിയുന്നില്ല.
സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകര്‍ച്ചയ്ക്കാണ് കേരള ബാങ്ക് വഴി തെളിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പരിപൂര്‍ണമായും പരാജയപ്പെടുത്തുന്ന ഒന്നാണ് കേരള ബാങ്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താല്‍ക്കാലിക നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം പുനഃപരിശോധിക്കും.
സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണം. മുഖ്യമന്ത്രി വളരെ ധാര്‍ഷ്ട്യത്തോടെയാണ് ഇനിയും ഞങ്ങളുടെ ആളുകളെ സ്ഥിരപ്പെടുത്തുമെന്ന് മട്ടില്‍ മുന്നോട്ടു പോകുന്നത്. ഇന്നലത്തെ ക്യാബിനറ്റിലും നൂറുകണക്കിന് ആളുകളെ സ്ഥിരപ്പെടുത്തുകയുണ്ടായെന്നും ചെന്നിത്തല വിമര്‍ശിച്ചു.