സമരക്കാരെ ചര്‍ച്ചക്ക് വിളിക്കാത്തത് സര്‍ക്കാറിന്റെ അഹങ്കാരം; ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പരിസരത്ത് സമരം ചെയ്യുന്ന റാങ്ക് ലിസ്റ്റിലുള്ള യുവതീ, യുവാക്കളുമായി ചര്‍ച്ചയ്ക്ക് വിളിക്കാത്തത് സര്‍ക്കാറിന്റെ അഹങ്കാരവും ധിക്കാരവും ഒന്നുകൊണ്ട് മാത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം ചെയ്യുന്നവര്‍ അനുഭവിക്കുന്ന വേദനയുടെ ഒരംശം ഭരണാധികാരികള്‍ തിരിച്ചറിഞ്ഞെങ്കില്‍ സെക്രട്ടറിയേറ്റ് ഗേറ്റില്‍ വന്ന് ചര്‍ച്ച നടത്തുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രശ്ങ്ങള്‍ ഇന്നത്തേത് മാത്രമല്ല, ഭാവിയിലേതുമാണ്. അത് പരിഗണിക്കുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും.
റാങ്ക് ലിസ്റ്റിന്റെ പേരിലുള്ള വിവാദങ്ങളും സമരങ്ങളും സര്‍ക്കാറിന്റെ സൃഷ്ടിയാണ്. യു ഡി എഫ് സര്‍ക്കാര്‍ റാങ്ക് ലിസ്റ്റിലുള്ളവരോട് കാണിച്ച അനുഭാവം പരിശോധിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇതുപോലെ ഒരു കുരുക്കില്‍ പ്പെടില്ല . ഒരു പി എസ് സി റാങ്ക് ലിസ്റ്റ് അവസരങ്ങളുടെ ലിസ്റ്റായാണ് യു ഡി എഫ് കാണുന്നത്. എന്നാല്‍ എല്‍ ഡി എഫ് ഇത് ബാധ്യതയാണ് കാണുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.