അദ്ധ്യാപക നിയമനത്തില്‍ ചട്ടവിരുദ്ധമായി ഇടപ്പെട്ടു; മന്ത്രി കെ ടി ജലീലിനെതിരെ പരാതി
തിരുവനന്തപുരം: എയിഡഡ് കോളേജ് അദ്ധ്യാപക നിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ ചട്ടവിരുദ്ധമായി ഇടപെട്ടെന്ന് ആരോപണം. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ ലാറ്റിന്‍ ഭാഷ അദ്ധ്യാപകനെ ഇംഗ്ലീഷ്…
തിരുവനന്തപുരം: എയിഡഡ് കോളേജ് അദ്ധ്യാപക നിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ ചട്ടവിരുദ്ധമായി ഇടപെട്ടെന്ന് ആരോപണം. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ ലാറ്റിന്‍ ഭാഷ അദ്ധ്യാപകനെ ഇംഗ്ലീഷ്…
തിരുവനന്തപുരം: എയിഡഡ് കോളേജ് അദ്ധ്യാപക നിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ ചട്ടവിരുദ്ധമായി ഇടപെട്ടെന്ന് ആരോപണം. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ ലാറ്റിന്‍ ഭാഷ അദ്ധ്യാപകനെ ഇംഗ്ലീഷ് അദ്ധ്യാപകനായി മാറ്റി നിയമിക്കാന്‍ മന്ത്രി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് പരാതി.
അദ്ധ്യാപകന്റെ പഠന വകുപ്പ് മാറ്റാന്‍ മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് നിര്‍ദേശം നല്‍കിയത് ചട്ടലംഘനമാണെന്നാണ് ആരോപണം. ഉത്തരവ് പിന്‍വലിക്കണമെന്നവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പ യിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.ഫാ. വി വൈ ദാസപ്പന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും എം ഫിലും പി എച്ച് ഡിയും ഉണ്ട്. എന്നാല്‍ യു ജി സി ചട്ടപ്രകാരം ഒരു വിഷയത്തില്‍ നിയമിച്ച അദ്ധ്യാപകനെ മറ്റൊരു വിഷയത്തിലേക്ക് മാറ്റാന്‍ പാടില്ല. അദ്ധ്യാപകന്റെ അപേക്ഷ നേരത്തെ സര്‍വകലാശാല നിരസിച്ചിരുന്നു.