സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്‍ച്ചയെന്ന് മന്ത്രി ഇപി ജയരാജന്
തിരുവനന്തപുരം: കാലാവധി തികയ്ക്കുന്ന പിണറായി സര്‍ക്കാരിന് വെല്ലു വിളിയായി മാറിയ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാരും സിപിഎമ്മും. ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭം നാള്‍ക്കു നാള്‍ ശക്തിപ്പെടുമ്പോഴും സമരക്കാരോട് വിട്ടുവീഴ്ചയില്ലെന്ന തരത്തിലാണ് വ്യവസായ മന്ത്രി ഇ.പി.ജയരാജനും സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും പ്രതികരിക്കുന്നത്.
സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്ച്ചയ്ക്ക് നോക്കാം. സെക്രട്ടേറിയറ്റിന് മുന്നില് ഉദ്യോഗാര്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗാര്ഥികളുടെ ആവശ്യം അംഗീകരിക്കുക അസാധ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും വ്യക്തമാക്കി. അസാധ്യ ആവശ്യവുമായാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം. ബിജെപി, കോണ്ഗ്രസ് പ്രതിഷേധം ഉദ്യോഗാര്ഥികളോടുള്ള താത്പര്യം കൊണ്ടല്ലെന്നും വിജയരാഘവന് പറഞ്ഞു.