ക്രിമിനലുകളെ ഖദര്‍ ഇട്ട് ഇറക്കി തലസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം: ഡിവൈഎഫ്ഐ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. പിഎസ്സി സമരക്കാരെ മുന്‍നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് റഹീം പറഞ്ഞു.ആസൂത്രിതമായ അക്രമം…

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. പിഎസ്സി സമരക്കാരെ മുന്‍നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് റഹീം പറഞ്ഞു.ആസൂത്രിതമായ അക്രമം നടത്താനാണ് യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമം. ക്രിമിനലുകളെ ഖദര്‍ ഇട്ട് ഇറക്കി തലസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാനാണ് നീക്കം നടക്കുന്നത്. സമരത്തില്‍ ദുരുദ്ദേശം ഉള്ളവരും ഉണ്ടെന്നും റഹീം പറഞ്ഞു.ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി സമരം ചെയ്യുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചെളിക്കൂട്ടില് അകപ്പെട്ട എലിയുടെ അവസ്ഥയിലാണ് ഉള്ളത്. ഉദ്യോഗാര്‍ഥികളുടെ രക്തം ഊറ്റിക്കുടിക്കാനാണ് ഇവരുടെ ശ്രമമെന്നും റഹീം വിമര്‍ശിച്ചു.