നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ബി ജെ പി നേതാവ് ശോഭാസുരേന്ദ്രന്‍. ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ മാദ്ധ്യമളോട് സംസാരിക്കവെയാണ് ശോഭാസുരേന്ദ്രന്‍ ഇക്കാര്യം…

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ബി ജെ പി നേതാവ് ശോഭാസുരേന്ദ്രന്‍. ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ മാദ്ധ്യമളോട് സംസാരിക്കവെയാണ് ശോഭാസുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സമരത്തിനെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എന്നും അവര്‍ പറഞ്ഞു .സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസമാണ് ശോഭാസുരേന്ദ്രന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ 48മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചത്. ഇത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും സമരം പാര്‍ട്ടിയുടെ അനുമതിയോടെയല്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ നേതാക്കള്‍ സമരപ്പന്തലില്‍ എത്താത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം പ്രചാരണങ്ങള്‍.