
ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയി; സിപിഐ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് കൊല്ലം തുളസി
February 20, 2021കൊല്ലം: സിപിഐ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ചലച്ചിത്ര താരം കൊല്ലം തുളസി. കഴിഞ്ഞ തവണ കുണ്ടറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി എന്നും ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടതെന്നും കൊല്ലം തുളസി പറയുന്നു.ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി പിന്തുണച്ചില്ല. പാര്‍ട്ടിയുമായുളള സഹകരണം അവസാനിപ്പിച്ചെന്നും കൊല്ലം തുളസി പറഞ്ഞു. തന്നെ ആര്‍ക്കും വേണ്ടെന്നും, താന്‍ കുടുങ്ങി കിടക്കുന്ന കേസില്‍ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോള്‍ വേണ്ടതെന്നും കൊല്ലം തുളസി പറഞ്ഞു.”ശബരിമലയില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു ലോക്കല്‍ നേതാവ് പോലും ചോദിച്ചില്ല. അതില്‍ വിഷമമുണ്ട്’- കൊല്ലം തുളസി പറഞ്ഞു”. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്നും കൊല്ലം തുളസി കുറ്റപ്പെടുത്തി.ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി തന്നെ പിന്തുണച്ചില്ലെന്നും പാര്‍ട്ടിയുമായി ഇപ്പോള്‍ താന്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.