മുസ്ലീംലീഗ് വന്നാലും എന്‍.ഡി.എ സ്വാഗതം ചെയ്യും - ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : ക്രൈസ്തവ, മുസ്ലീം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലീംലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നതായും മുസ്ലീംലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെങ്കിലും ദേശീയധാര അംഗീകരിച്ച്‌ എന്‍.ഡി.എയ്‌ക്കൊപ്പം വരാന്‍…

തിരുവനന്തപുരം : ക്രൈസ്തവ, മുസ്ലീം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലീംലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നതായും മുസ്ലീംലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെങ്കിലും ദേശീയധാര അംഗീകരിച്ച്‌ എന്‍.ഡി.എയ്‌ക്കൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നും ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റും ദേശീയ നിര്‍വ്വാഹകസമിതിയുമായ ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

ഏഴ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച തനിക്ക് തൽക്കാലം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറി നിന്ന് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനാണ് താല്പര്യം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഒരു പ്രതിഷേധവുമില്ലെന്നും ശോഭ പറഞ്ഞു. 5000 വോട്ടു തിട്ടിയ സമയത്തുള്‍പ്പെടെ മത്സരിച്ച
വിജയപ്രതീക്ഷയുള്ള ഈ സമയത്ത് പാര്‍ട്ടിയെ സേവിക്കാനാണ് താല്പര്യം. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കളുടെ മാതൃകയാണ് താനും പിന്തുടരുന്നത്.കഴിഞ്ഞ എട്ടര മാസം മോദിജി നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ താന്‍ നടത്തുകയായിരുന്നു. മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അത് ഉടനെ പുറത്തിറക്കും. 36 കോളനികളില്‍ കോവിഡ് കാലത്ത് സഹായം എത്തിക്കുന്നതില്‍ സജീവമായിരുന്നു. 33 കൊല്ലം പ്രവര്‍ത്തിച്ചതിനിടയില്‍ എട്ടരമാസം വിട്ടു നിന്നു വെന്ന് പറയുകയല്ല, പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നതിന് തയ്യാറെടുക്കയായിരുന്നുവെന്ന് പറയുന്നതാവും ശരിയെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. തനിക്ക് പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നത് നിഷേധിച്ച ശോഭ, തനിക്ക് വിഷയങ്ങളിലുള്ള അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ പാര്‍ട്ടി എന്തെങ്കിലും മാര്‍ഗ്ഗം നിര്‍ദ്ദേശം നല്കയിട്ടില്ലെന്നും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകയെന്ന നിലക്കും സംഘപരിവാര പ്രവര്‍ത്തകയെന്ന നിലക്കും അതെല്ലാം എനിക്ക് വ്യക്തമാണെന്നും പറഞ്ഞു.ഇത്തവണ ബി.ജെ.പിയില്‍ നിന്ന് ഒരുപാടാളുകള്‍ ജയിക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അവരെയൊക്കെ ജയിപ്പിച്ച്‌ കൈപിടിച്ച്‌ നിയമസഭയിലിരുത്താനാണാഗ്രഹിക്കുന്നതെന്നും ശോഭ വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story