ചെഗുവേരയ്ക്ക് മുകളിൽ താമര വിരിഞ്ഞു; കോവളത്തെ സിപിഎം ഓഫീസ് ഇനി ബിജെപി കാര്യാലയം

തിരുവനന്തപുരം : കോവളം നിയോജകമണ്ഡലത്തിലെ മുല്ലൂരില്‍ തോട്ടം പനവിള സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും കോവളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മുക്കോല പ്രഭാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസ്…

തിരുവനന്തപുരം : കോവളം നിയോജകമണ്ഡലത്തിലെ മുല്ലൂരില്‍ തോട്ടം പനവിള സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും കോവളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മുക്കോല പ്രഭാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസ് വെള്ളയടിച്ച്‌ താമര വരച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷിന്റെ നേതൃത്വത്തിൽ പുതിയ കാര്യാലയത്തിൻറ പ്രവർത്തനമാരംഭിച്ചു.

സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ബംഗാൾ മോഡൽ ഒഴുക്കാണ് കഴിഞ്ഞ ദിവസം കാണാനായത്. കോവളം നിയോജകമണ്ഡലത്തിൽപ്പെട്ട വിഴിഞ്ഞത്തെ നെല്ലിക്കുന്ന്, പനവിള ബ്രാഞ്ച് കമ്മിറ്റികളിലെ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം ബിജെപിയിൽ ചേരുകയായിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ വിഴിഞ്ഞത്തെ സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി. ചെഗുവേര ചിത്രങ്ങൾക്കുമുകളിൽ താമരവിരിഞ്ഞു.കോവളം മുൻ പഞ്ചായത്ത് പ്രസിഡനറ് മുക്കോല പ്രഭാകരനടക്കം 86 സിപിഎം പ്രവർത്തകരാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു കൂട്ടരാജി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്തെ സിഐടിയു പ്രവർത്തകരായ 20 പേരും ബിജെപിയിൽ അംഗത്വമെടുത്തവരിൽപെടും. ഡിവൈഎഫ്എയുടെ പഴയമുഖമായ കെഎസ് വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തിയ മുക്കോല ജി പ്രഭാകരൻ തലസ്ഥാന ജില്ലിയിലെ അറിയപ്പെടുന്ന സിപിഎം നേതാവുകൂടിയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story