പോപ്പുലര്‍ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാന്‍ പ്രസംഗിച്ചപ്പോള്‍ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല ; 'ഞമ്മള്‍ടെ മാത്രം കൂടെ നിന്നാല്‍ മതേതരം, അല്ലെങ്കില്‍ വര്‍ഗീയം'; ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം: മുസ്ലീം ജിഹാദികൾക്കെതിരെ വിദേഷ്വപരാമര്‍ശവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് പൈസ കൊടുത്തപ്പോള്‍ തന്നെ ചിലര്‍ വര്‍ഗീയവാദിയാക്കിയെന്നും 'ഞമ്മള്‍ടെ മാത്രം കൂടെ നിന്നാല്‍ മതേതരം,…

തിരുവനന്തപുരം: മുസ്ലീം ജിഹാദികൾക്കെതിരെ വിദേഷ്വപരാമര്‍ശവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് പൈസ കൊടുത്തപ്പോള്‍ തന്നെ ചിലര്‍ വര്‍ഗീയവാദിയാക്കിയെന്നും 'ഞമ്മള്‍ടെ മാത്രം കൂടെ നിന്നാല്‍ മതേതരം, അല്ലെങ്കില്‍ വര്‍ഗ്ഗീയം' എന്ന സാഹചര്യമാണുള്ളതെന്ന് പിസി ജോര്‍ജ് പറഞ്ഞു.ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്

പോപ്പുലര്‍ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാന്‍ പ്രസംഗിച്ചപ്പോള്‍ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല. റോഡ് വീതി കൂട്ടാന്‍ അരുവിത്തുറ പള്ളിയുടെ മതില്‍ ബലമായി പൊളിച്ചപ്പോള്‍ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല. ഒരുപാട് ആരാധനാലയങ്ങള്‍ പണിയാന്‍ സംഭാവന കൊടുത്തപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല.

പക്ഷെ, നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷര്‍ട്ട് ഉയര്‍ത്തി കാട്ടിയപ്പോള്‍ ഞാന്‍ 'ചിലര്‍ക്ക് ' വെറുക്കപെട്ടവനായി . സീത ദേവിയുടെ നഗ്‌ന ചിത്രം വരച്ച എം എഫ് ഹുസൈന് അവാര്‍ഡ് കൊടുത്തപ്പോള്‍ വിമര്‍ശനം ഉന്നയിച്ചപ്പോളും എന്നെ 'ചിലര്‍ ' ആക്രമിച്ചു. ശബരിമലയില്‍ ആചാര സംരക്ഷണത്തിന് മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ എന്നെ ' ചിലര്‍ 'ആര്‍ എസ് എസ് ആയി ചിത്രീകരിച്ചു.

ശബരിമല വിഷയത്തിന്റെ പേരില്‍ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോള്‍ എന്നെ ഊര് വിലക്കാന്‍ ഒരു പ്രദേശത്തെ മഹല്ലുകളില്‍ ഫത്വ പുറപ്പെടുവിച്ചു. (എന്നെ ഞാന്‍ ഒരുപാട് സ്‌നേഹിച്ച ഒരു സമൂഹം ചിലര്‍ പരത്തിയ തെറ്റിദ്ധാരണയുടെ പുറത്തു ഒരുപാട് കയറി ചൊറിഞ്ഞപ്പോള്‍ ഞാനും ഒന്ന് മാന്തി . അതില്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. )

രാമക്ഷേത്ര നിര്‍മ്മാണത്തിന് പൈസ കൊടുത്തപ്പോള്‍ വീണ്ടും ഞാന്‍ ' ചിലര്‍ക്ക് ' വര്‍ഗ്ഗീയ വാദിയായി. 'ഞമ്മള്‍ടെ' മാത്രം കൂടെ നിന്നാല്‍ മതേതരം അല്ലെങ്കില്‍ വര്‍ഗ്ഗീയം. അതിനു കുട പിടിക്കാന്‍ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ 'മൈ'ക്കുട്ടിമാരെയും 'കുന്ന' പ്പള്ളിക്കാരെയും കിട്ടും പൂഞ്ഞാറുകാരന്‍ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജിനെ കിട്ടില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story