കേരളത്തില്‍ ബിജെപി അധികാരത്തിലെത്തും, ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാര്‍; ഇ ശ്രീധരന്‍
കൊച്ചി: ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. ഒരു രാഷ്ട്രീയക്കാരനായല്ല പകരം ടെക്‌നോക്രാറ്റെന്ന നിലയിലാകും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.പുതുക്കി പണിത പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഡിഎംആര്‍സി സംഘത്തിനൊപ്പം പരിശോധന…

കൊച്ചി: ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. ഒരു രാഷ്ട്രീയക്കാരനായല്ല പകരം ടെക്‌നോക്രാറ്റെന്ന നിലയിലാകും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.പുതുക്കി പണിത പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഡിഎംആര്‍സി സംഘത്തിനൊപ്പം പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താമസ സ്ഥലമായ പൊന്നാനിയില്‍ നിന്ന് ഏറെ ദൂരയുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തരുതെന്ന് മാത്രമാണ് പാര്‍ട്ടിയോട് പറഞ്ഞത്. പാലാരിവട്ടം വിഷയം തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണ വിഷയമാകും. കേരളത്തില്‍ ബിജെപി വലിയൊരു വിജയം പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരന്‍ പറഞ്ഞു. വെള്ളിയാഴ്ചയോടെ പാലത്തിന്റെ എല്ലാ പണികളും പൂര്‍ത്തിയാകും. നാളെയോ മറ്റന്നാളോ പാലം കൈമാറും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഉച്ചയോടെ സര്‍ക്കാരിന് നല്‍കും. പാലത്തിന്റെ പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി അദ്ദേഹം പറഞ്ഞു.