കെ.ടി. ജലീല്‍ വഴി മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത

കെ.ടി. ജലീല്‍ വഴി മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത

March 5, 2021 0 By Editor

തൃശ്ശൂര്‍: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നെന്ന് മുഖപത്രമായ ‘കത്തോലിക്കാസഭ’യിലെ ലേഖനത്തില്‍ ആരോപിക്കുന്നു.  യുഡിഎഫ് സര്‍ക്കാരിന്റെ മുസ്ലിം പ്രീണനം എല്‍ഡിഎഫ് സര്‍ക്കാരും തുടരുകയാണെന്ന് മുഖപത്രത്തില്‍ പറയുന്നു. കെ.ടി. ജലീല്‍ വഴിയാണ് മുസ്ലിം പ്രീണനം നടത്തുന്നത്. അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും പദവികളും ക്രൈസ്തവ സമുദായത്തിന് നിഷേധിച്ചുകൊണ്ടാണ് ഇത് നടക്കുന്നത്. ഫണ്ട് വിഹിതത്തിലടക്കം തങ്ങളെ അവഗണിക്കുന്നതിനൊപ്പം മുസ്ലിം വിഭാഗത്തിന് അര്‍ഹതയില്ലാത്ത അവകാശങ്ങളും അധികാരങ്ങളും കൊടുക്കുകയും ചെയ്യുന്നു എന്നും പത്രം വിമര്‍ശിക്കുന്നു.  ന്യൂപക്ഷ ക്ഷേമ ഫണ്ടില്‍ യാതൊരു തിരിമറിയും നടന്നിട്ടില്ല, മുസ്ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയിട്ടില്ല തുടങ്ങി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണം.

കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പരാമര്‍ശത്തെയും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. മതേതര കേരളം ഒരു തരത്തിലും ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിന് മാപ്പുകൊടുക്കില്ല. ഹാഗിയ സോഫിയയില്‍ നടന്നത് മുസ്ലിം തീവ്രവാദി ആക്രമണമാണ്. എന്നാല്‍ അതിനെതിരെ വഴിവിട്ട ഒരു പരാമര്‍ശം പോലും തങ്ങള്‍ നടത്തിയിട്ടില്ല. ചരിത്രം ഇങ്ങനെയാണെന്നിരിക്കേ ചരിത്രവിരുദ്ധമായി പറയുന്നത് ചാണ്ടി ഉമ്മന് ഗുണംചെയ്യില്ലെന്നും പൊതുസമൂഹത്തിനു മുന്നില്‍ അപഹാസ്യനാകാന്‍ അത് ഇടയാക്കുമെന്നും മുഖപത്രത്തില്‍ എടുത്തുപറയുന്നു.