നേമത് മത്സരിക്കാൻ തയ്യാറെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടപ്പിൽ നേമം മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ തയാറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ബന്ധത്തിന് ഉമ്മന്‍ ചാണ്ടി വഴങ്ങുകയായിരുന്നു.ഉമ്മന്‍ ചാണ്ടി മാറിയാല്‍ പുതുപ്പള്ളിയില്‍ മകന് ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നേമത്ത് ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യം മുതലുള്ള നിലപാട്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇരുനേതാക്കളും ആവശ്യം തള്ളി. അതിനിടെ കെ.മുരളീധരന് എംപിയെ മണ്ഡലത്തില്‍ ഇറക്കാന്‍ ആലോചന നടത്തിയെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാട് മാറ്റാന്‍ ഹൈക്കമാന്‍ഡ് വിസമ്മതിക്കുകയായിരുന്നു.