സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍; കാസർഗോഡ് കോണ്‍ഗ്രസില്‍ കാലാപം
കാസർഗോഡ്:കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് ഏകപക്ഷീയമാണെന്ന പ്രചാരണമുയര്‍ത്തി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഡി.സി.സി.പ്രസിഡന്റുള്‍പ്പടെ ചില നേതാക്കള്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ വേണ്ടെന്നുപറഞ്ഞ് കെ.പി.സി.സി. നേതൃത്വത്തിന് രാജിക്കത്ത് കൈമാറി.…

കാസർഗോഡ്:കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് ഏകപക്ഷീയമാണെന്ന പ്രചാരണമുയര്‍ത്തി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഡി.സി.സി.പ്രസിഡന്റുള്‍പ്പടെ ചില നേതാക്കള്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ വേണ്ടെന്നുപറഞ്ഞ് കെ.പി.സി.സി. നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജില്ലയിലെ നേതാക്കളെ അറിയിക്കുന്നില്ലെന്ന് പറഞ്ഞും ചില നേതാക്കളുടെ താത്പര്യമനുസരിച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ആരോപിച്ചുമാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. കാലങ്ങളായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്വന്തമായി ഒരു മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതും ഇവരുടെ പ്രതിഷേധത്തെ ഇരട്ടിപ്പിച്ചു. ഇത് സംബന്ധിച്ച് ജില്ലയിലെ പാര്‍ട്ടി നേതാക്കളുടെ പരാതികളും പ്രതിഷേധവും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെയും ഹൈക്കമാന്‍ഡിനെയും അറിയിക്കാനാണ് ഇവരുടെ തീരുമാനം.