നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കോഴിക്കോട് 23.34 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടിച്ചെടുത്തു
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് നോർത്ത്, തിരുവമ്പാടി, കുന്ദമംഗലം ഫ്ലയിങ് സ്ക്വാഡുകളും ബേപ്പൂർ, കുന്ദമംഗലം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും ഞായറാഴ്ച മാത്രം പിടിച്ചെടുത്തത് 8,56,810 രൂപ. ഇലക്ഷൻ സ്ക്വാഡുകൾ ഇതുവരെ 23,34,080 രൂപയാണ് പിടിച്ചെടുത്തത്. തുക കലക്ടറേറ്റ് സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി.ബേപ്പൂർ സ്റ്റാറ്റിക് സർവൈലൻസ് ടീം 423 ഗ്രാം തങ്കവും പിടികൂടി നല്ലളം പൊലീസിന് കൈമാറി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡുകളെയും സർവൈലൻസ് ടീമുകളെയും നിയമസഭമണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിരുന്നു.