ഏതു വലിയ സ്ഥാനം നഷ്ടമായാലും അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് അനിൽ അക്കര

ഏതു വലിയ സ്ഥാനം നഷ്ടമായാലും അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് അനിൽ അക്കര എം എൽ.എ.പറഞ്ഞു.വടക്കാഞ്ചേരി നിയമസഭാ മണ്ഡലം യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അനിൽ…

ഏതു വലിയ സ്ഥാനം നഷ്ടമായാലും അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് അനിൽ അക്കര എം എൽ.എ.പറഞ്ഞു.വടക്കാഞ്ചേരി നിയമസഭാ മണ്ഡലം യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അനിൽ അക്കര. ലൈഫ് മിഷൻ ഇടപാടിൽ 3 കോടി രൂപ ജി. എസ്.ടി.ഇനത്തിൽ സർക്കാരിന് ലഭിച്ചത് തൻ്റെ ഇടപെടൽ മൂലമാണ്.പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായും കട്ടു മുടിക്കുന്നതിനെതിരായും തൻ്റെ പോരാട്ടം തുടരും. ഇത് തൻ്റെ അവസാന നിയമസഭാ മത്സരമാണ്. 2026 ൽ മറ്റൊരു യുഡിഎഫ്.സ്ഥാനാർഥിക്കു വേണ്ടി രംഗത്തുണ്ടാവുമെന്നും അനിൽ അക്കരപറഞ്ഞു.

അതേ സമയം വിശ്വാസ സംരക്ഷണത്തിന് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് ആലത്തൂർ എം. പി രമ്യ ഹരിദാസ് അഭിപ്രായപ്പെട്ടു. വികസന രംഗത്തെ അനിൽ അക്കരയുടെ ഇടപെടൽ ശ്രദ്ധേയമാണ്. പുഴക്കൽ പാലവും മികച്ച റോഡുകളും അനിൽ അക്കരയുടെ ഇടപെടൽ' മൂലമാണ് വടക്കാഞ്ചേരി മണ്ഡലത്തിൽ വന്നത്. 'സി.എൻ. ബാല കൃഷ്ണൻ നഗർ എന്നു നാമകരണം ചെയ്ത പൊതുവേദിയിൽ വച്ച് വടക്കാഞ്ചേരി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അനിൽ അക്കരയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും എം പി കൂട്ടി ചേർത്തു.

എൻ.എ.സാബു അദ്ധ്യക്ഷത വഹിച്ചു. ഡി സി സി .പ്രസിഡൻ്റ് എം.പി.വിൻസെൻ്റ്, മുൻ എംഎൽ എ. പി.എ.മാധവൻ, യു ഡി എഫ്. ചെയർമാൻ ജോസഫ് ചാലിശ്ശേരി, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ടാജററ്റ്, സി.വി.കുരിയാക്കോസ്, കെ.അജിത്കുമാർ, ജിജോ കുരിയൻ,ജിമ്മി ചൂണ്ടൽ, ഉമ്മർ ചെറുവായിൽ, എൻ.ആർ.സതീശൻ, എം.എ.രാമകൃഷ്ണൻ , വൈശാഖ് നാരായണസ്വാമി, അഭിലാഷ് പ്രഭാകർ, ജ്യോതി ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story