ലീഗുമായി സഹകരിച്ചിട്ടുണ്ട്: വിജയരാഘവനെ തിരുത്തി സീതാറാം യെച്ചൂരി
തിരുവനന്തപുരം: മുസ്ലീം ലീഗുമായി സഹകരിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.…

തിരുവനന്തപുരം: മുസ്ലീം ലീഗുമായി സഹകരിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. ലീഗിന്റെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. മുസ്ലീം ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. മതേതര പാര്‍ട്ടിയാണെന്ന് അവര്‍ അവകാശപ്പെടുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇ. അഹമ്മദിനെ പിന്തുണച്ചിട്ടുണ്ട്. മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്തരുതെന്നും യെച്ചൂരി പറഞ്ഞു. സിപിഎമ്മിന്റെ ലീഗ് ബന്ധം പുതിയ കാര്യമല്ലെന്നത് വ്യക്തമാണെന്നിരിക്കെയാണ് വിജയരാഘവന്റെ പരാമര്‍ശം പാര്‍ട്ടി സെക്രട്ടറി തന്നെ തിരുത്തിയത്. ഇഎംഎസിന്റെ കാലത്ത് പോലും സിപിഎം-മുസ്ലീം ലീഗ് കൂട്ടുകെട്ട് ശക്തമായിരുന്നുവെന്ന് ഇടത് പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ നേരത്തെ തുറന്ന് സമ്മതിച്ചിട്ടുണ്ട്.