ട്വന്റി ട്വന്റി പാര്‍ട്ടി രൂപീകരിച്ച കിറ്റെക്‌സിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത സിപിഎമ്മുകാരെ വെട്ടിലാക്കി മുകേഷിന്റെ പുതിയ കിറ്റെക്‌സ് പരസ്യം

കൊച്ചി: ട്വന്റി ട്വന്റിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ തടയിടാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ കിറ്റെക്‌സ് കമ്പനിയുടെ പരസ്യത്തില്‍ അഭിയിച്ച് പാര്‍ട്ടി എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ എം മുകേഷ്. സിപിഐഎം…

കൊച്ചി: ട്വന്റി ട്വന്റിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ തടയിടാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ കിറ്റെക്‌സ് കമ്പനിയുടെ പരസ്യത്തില്‍ അഭിയിച്ച് പാര്‍ട്ടി എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ എം മുകേഷ്. സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് മുകേഷ് അഭിനയിക്കുന്ന കിറ്റെക്‌സിന്റെ പരസ്യം പുറത്തിറങ്ങിയത്. രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ ആദ്യാവസാനം വരെ മുകേഷ് ഉണ്ട്. മുകേഷ് അഭിനയിച്ച ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയിലെ രംഗങ്ങളോട് സാമ്യമുള്ള തരത്തിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. മുകേഷിനൊപ്പം നടന്‍ ഹരിശ്രീ അശോകനും പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കിറ്റെക്‌സ് ഉല്‍പന്നങ്ങളായ ചാക്‌സണ്‍, സാറാസ് എന്നിവയുടെ പരസ്യമാണ് ഇത്. സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് മുകേഷ് ഉള്ള പുതിയ പരസ്യം എത്തിയതെന്നും ശ്രദ്ധേയമാണ്. കൊല്ലം മണ്ഡലത്തില്‍ സിപിഐഎം ഇത്തവണയും മുകേഷിനെത്തന്നെയാണ് ഇറക്കുന്നത്. കിറ്റെക്‌സ് പരസ്യം പുറത്തിറക്കിയതിന് പിന്നാലെ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കിറ്റെക്‌സ് ലൈഫ്‌സ്റ്റൈലിന്റെ ഫേസ്ബുക്ക് പേജിലും നിരവധിപ്പേര്‍ മുകേഷിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ അധികാരത്തിലേറിയതുമുതല്‍ തന്നെ പ്രാദേശിക തലത്തില്‍ സിപിഐഎം ട്വന്റി ട്വന്റിയുമായി കടുത്ത പ്രതിഷേധത്തിലാണ്. ട്വന്റി ട്വന്റിയുടെയും കിറ്റെക്‌സിന്റെയും യാതൊരു സംരംഭങ്ങളുമായും സഹകരിക്കില്ലെന്ന നിലപാടിലാണ് കിഴക്കമ്പത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍. കിഴക്കമ്പലം ഭരണം കിറ്റെക്‌സിന്റെ നേതൃത്വത്തിലുള്ള സ്വകാര്യ ഗ്രൂപ്പ് ഏറ്റെടുത്തതുമുതല്‍ത്തന്നെ ജനാധിപത്യത്തിന് വിലങ്ങുതടിയാവുന്ന ഇത്തരം ഗ്രൂപ്പുകളെ പിന്തുണയ്ക്കരുതെന്നും കിറ്റെക്‌സ് ഉല്‍പ്പങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും സിപിഐഎം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യമായി ട്വന്റി ട്വന്റി നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന പശ്ചാത്തലത്തില്‍ സമരം കടുപ്പിക്കാനുള്ള നിലപാടിലായിരുന്നു സിപിഐഎം. ഇതിനിടെയാണ് പാര്‍ട്ടി എംഎല്‍എ തന്നെ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചത്. ഇത് പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story