ഇന്നത്തെ സഖാവ് നാളത്തെ സംഘി, സി.പി.എം അവസ്ഥ തിരിച്ചറിയണം : ചാണ്ടി ഉമ്മൻ

പത്തനംത്തിട്ട : കോൺഗ്രസുകാരെല്ലാം ബി.ജെ.പിയാണെന്ന് പറയുന്ന സി.പി.എമ്മുകാർ സ്വന്തം പാളയത്തിലെ സ്ഥിതി മനസിലാക്കിയിട്ടില്ലെന്നും ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന വസ്തുത ഇനിയെങ്കിലും തിരിച്ചറിയണമെന്നും യൂത്ത് കോൺഗ്രസ് മുൻ…

പത്തനംത്തിട്ട : കോൺഗ്രസുകാരെല്ലാം ബി.ജെ.പിയാണെന്ന് പറയുന്ന സി.പി.എമ്മുകാർ സ്വന്തം പാളയത്തിലെ സ്ഥിതി മനസിലാക്കിയിട്ടില്ലെന്നും ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന വസ്തുത ഇനിയെങ്കിലും തിരിച്ചറിയണമെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു. ആറൻമുളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എയുടെ എട്ട് സ്ഥാനാർത്ഥികൾ പഴയ കമ്മ്യൂണിസ്റ്റുകാരാണ്. പലയിടങ്ങളിലും കമ്മ്യൂണിസ്റ്റ് നേതാക്കൾ മാത്രമല്ല പാർട്ടി ഓഫീസും ബി.ജെ.പിയുടേതായി മാറുന്ന ദയനീയ അവസ്ഥയാണ്. ബി.ജെ.പിയെ നേരിടാൻ പരാജയപ്പെട്ട സി.പി.എം ഇപ്പോൾ തിരഞ്ഞടുപ്പിൽ വോട്ട് മാത്രം ലക്ഷ്യമിട്ട് നാട്ടിൽ വർഗീയത ഉളക്കി വിടുകയാണ്. അതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം. വികസനകാര്യത്തിലും സാധാരണക്കാനും വേണ്ടി എന്ത് ഉറപ്പാണ് എൽ.ഡി.എഫിന് നൽകാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. യുവജനങ്ങളുടെ പേരിൽ അധികാരത്തിലെത്തിയ ശേഷം അവരെ വഞ്ചിച്ചു. പി.എസ്.സി പരീക്ഷയിൽ പാർട്ടിക്കാർക്ക് വേണ്ടി കോപ്പിയടിക്കാൻ ഒത്താശ ചെയ്ത് നൽകി. പി.എസ്.സി ഉദ്യോഗാർത്ഥികൾ നാളുകളായി സമരത്തിലാണ്. അവരെ കേൾക്കാൻ പോലും മനസുകാട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം ഉദ്യോഗാർത്ഥികളെ ചർച്ചയ്ക്ക് വിളിച്ച സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും കാപട്യം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ ആറൻമുള മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിയ ചാണ്ടി ഉമ്മന് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്നലെ രാവിലെ മലയിരക്കുന്ന കോളിയിലെ ഭവന സന്ദർശനത്തോടയാണ് പ്രചരണ പരിപാടികൾ ആരംഭിച്ചത്. ആലുവട്ട കോളനി, തേരകത്തിനാൽ ഭാഗം, കിടങ്ങന്നൂർ ജംഗക്ഷൻ, എന്നിവിടങ്ങളിൽ എത്തി ശിവദാസൻ നായർക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു. കുളനട -ളള്ളന്നൂർ, പത്തനംത്തിട്ട മുൻസിപ്പാലിറ്റി മേലെ വെട്ടിപ്പുറം ലക്ഷം വീട് കോളനി, ഓമല്ലൂർ മുള്ളനിക്കാട്, പത്തനംത്തിട്ട വലഞ്ചുഴി എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളും ആറൻമുള യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ, കുമ്പഴ മണ്ഡലം കൺവെൻഷനും ചാണ്ടി ഉമ്മൻ ഇന്നലെ ഉദ്ഘാടനം ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story