ബി.ജെ.പി വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി
തിരുവനന്തപുരം: ബി.ജെ.പി വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി. മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് കണ്ടെത്തിയെന്നായിരുന്നു…
തിരുവനന്തപുരം: ബി.ജെ.പി വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി. മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് കണ്ടെത്തിയെന്നായിരുന്നു…
തിരുവനന്തപുരം: ബി.ജെ.പി വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി. മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് കണ്ടെത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേ ഫലത്തില്‍ ചാനല്‍ പറഞ്ഞത്.
ബി.ജെ.പി നേതാക്കള്‍ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി എത്തിയിരിക്കുന്നത്. മാതൃഭൂമി ചീഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനാണ് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അറിയിച്ചത്. സംസ്ഥാനത്ത് ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബിജെപിയെന്ന സര്‍വ്വേ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി പ്രതിനിധി എസ് ശിവശങ്കര്‍ ഇന്നലെ മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ചാനല്‍ ബിജെപിയെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു ശിവശങ്കറിന്റെ നടപടി. ബിജെപിയെ അവഹേളിക്കാന്‍ ശ്രമിച്ച മാതൃഭൂമി ചാനലില്‍ ഇരിക്കേണ്ട എന്ന് തന്റെ പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അറിയിച്ചതിനാല്‍ താന്‍ പ്രതിഷേധം ശക്തമായി അറിയിച്ച് കൊണ്ട് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതായി" ശിവശങ്കര്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി പ്രതിനിധി ഇല്ലാതെ മാതൃഭൂമി സര്‍വ്വേ ചര്‍ച്ച തുടരുകയായിരുന്നു.