പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥി യോഗിയുടെ വലംകൈയെന്ന് വിമർശനം; പ്രതിഷേധവുമായി അണികൾ
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തോഴനെന്ന് ആക്ഷേപം. യോഗിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളെ സ്ഥാനാർഥിയാക്കിയതിനെതിരെ മുസ്ലിംലീഗിനുള്ളിൽ എതിർപ്പുയരുകയാണ്. ഇബ്രാഹിംകുട്ടി…
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തോഴനെന്ന് ആക്ഷേപം. യോഗിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളെ സ്ഥാനാർഥിയാക്കിയതിനെതിരെ മുസ്ലിംലീഗിനുള്ളിൽ എതിർപ്പുയരുകയാണ്. ഇബ്രാഹിംകുട്ടി…
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തോഴനെന്ന് ആക്ഷേപം. യോഗിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളെ സ്ഥാനാർഥിയാക്കിയതിനെതിരെ മുസ്ലിംലീഗിനുള്ളിൽ എതിർപ്പുയരുകയാണ്. ഇബ്രാഹിംകുട്ടി ആദിത്യനാഥിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇത്തരത്തിലൊരാളെ സ്ഥാനാർഥിയായി അംഗീകരിക്കാനാവില്ലെന്നാണ് ലീഗ് പ്രവർത്തകർ ചൂണ്ടിക്കാട്ടുതെന്നും ദേശാഭിമാനി ,ജനയുഗം തുടങ്ങിയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
മണ്ഡലം കമ്മിറ്റി നിർദേശിച്ച പേരുകൾ തള്ളിയാണ് മഹാരാഷ്ട്രയിൽ വ്യവസായിയായ ഇബ്രാഹിമിനെ സ്ഥാനാർഥിയാക്കിയത്. പാണക്കാട് ഹൈദരലി തങ്ങൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പാർടിക്കുള്ളിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിലും പ്രവർത്തകർ പ്രതിഷേധമുയർത്തി. പേയ്മെന്റ് സീറ്റാണ് പേരാമ്പ്രയിലേതെന്ന വിമർശനവുമുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലും പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇതിനിടെ രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളാണ് തനിക്കുള്ളതെന്ന് ചൂണ്ടിക്കാട്ടി എതിർപ്പുകളെ അവഗണിക്കാനാണ് സി എച്ച് ഇബ്രാഹിം കുട്ടിയുടെ നീക്കം.