യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പി.സി ചാക്കോയും കെ.സി റോസക്കുട്ടിയും കോണ്‍ഗ്രസ് വിട്ടത് ഇത് തെളിയിക്കുന്നുവെന്ന്…

തിരുവനന്തപുരം: യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പി.സി ചാക്കോയും കെ.സി റോസക്കുട്ടിയും കോണ്‍ഗ്രസ് വിട്ടത് ഇത് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘എല്‍.ഡി.എഫ് വിജയിച്ചാല്‍ മാത്രമേ കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ നിലനില്‍ക്കൂ. കൂടുതല്‍ കോണ്‍ഗ്രസുകാര്‍ എല്‍.ഡി.എഫിനൊപ്പം ചേരും. കോണ്‍ഗ്രസ് തോറ്റാല്‍ ബി.ജെ.പിയാകുമെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ജയിച്ചാലും ബി.ജെ.പിയാകും. 35 സീറ്റ് നേടിയാല്‍ ഭരണം പിടിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നതിന് കാരണം അതാണ്. ബാക്കിയുള്ള എം.എല്‍.എമാരെ കോണ്‍ഗ്രസില്‍നിന്ന് വാങ്ങാനാണ് പരിപാടി. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ മരുന്നിനു കൂട്ടാന്‍ പോലും ഒരാളും ബി.ജെ.പിയില്‍ നിന്ന് ജയിക്കില്ല. നേമത്ത് കഴിഞ്ഞ തവണ തുറന്ന അക്കൗണ്ട് ഇത്തവണ പൂട്ടും’,കോടിയേരി പറഞ്ഞു.