ശബരിമല- ലൗ ജിഹാദ് വിഷയങ്ങളിൽ നിയമനിര്‍മാണം,ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ആറ് സിലണ്ടുകള്‍ സൗജന്യം,ക്ഷേമപെന്‍ഷന്‍ 3500,പ്രകടന പത്രികയുമായി എന്‍ഡിഎ
തിരുവനന്തപുരം: ബിജെപിയുടെ പ്രകടനപത്രിക കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പുറത്തിറക്കി. ശബരിമലയില്‍ ആചാരസംരക്ഷണത്തിന് സമഗ്ര നിയമനിര്‍മ്മാണം അടക്കം സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ളതാണ് പ്രകടന പത്രിക. ലൗ ജിഹാദിനെതിരെ നിയമം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ആറ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വീതം ജോലി, കിടപ്പ് രോഗികള്‍ക്ക് 5,000 രൂപ, ക്ഷേമപെന്‍ഷന്‍ 3,500 രൂപയാക്കും. ക്ഷേത്രങ്ങളിലെ സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കും തുടങ്ങിയവയും പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രവര്‍ത്തന പദ്ധതി ഒറ്റ നോട്ടത്തില്‍
* ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍
* എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതി
* മുഴുവന്‍ തൊഴില്‍മേഖലയിലും മിനിമം വേതനം
* സാമൂഹിക ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും
* സ്വതന്ത്രവും ഭകതജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ
* കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും * കേരളം ഭീകരവാദ വിമുക്തമാക്കും * ശബരിമല ആചാരസംരക്ഷണത്തിന് നിയമനിര്‍മാണം
* ഭൂരഹിതരായ പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ അഞ്ചേക്കര്‍ ഭൂമി * പട്ടിണിരഹിത കേരളം
* ബിപിഎല്‍ വിഭാഗത്തിലെ കിടപ്പുരോഗികള്‍ക്ക് പ്രതിമാസം 5000 രൂപ സഹായം
* ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ്
* മുതല്‍ മുടക്കുന്നവര്‍ക്ക് ന്യായമായ ലാഭം, പണിയെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട വേതനം
* ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം
സദ്ഭരണം
1. വികസനത്തിന്റെയും സദ്ഭരണത്തിന്റെയും മുഖ്യശത്രുവായ അഴിമതിക്കെതിരെ കടുത്ത നടപടി
2. സര്‍ക്കാര്‍ ചെലവുകള്‍ക്കും ഇടപാടുകള്‍ക്കും ഓലൈന്‍ മോണിറ്ററിംഗും സോഷ്യല്‍ ഓഡിറ്റിംഗും
3. മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എിവരുടെ പ്രവര്‍ത്തനം വിലയിരുത്തുതിന് ബഹുജനങ്ങള്‍ തയ്യാറാക്കു റിപ്പോര്‍ട്ട് കാര്‍ഡ് സംവിധാനം.
ഇതിലേക്കായി ഡിഒപിഎ (ഡെവലപ്‌മെന്റ് ഓറിയന്റട് പെര്‍ഫോമന്‍സ് അപ്രൈസല്‍)
4. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും പേരിലുള്ള അഴിമതി ആരോപണങ്ങള്‍ ദ്രുതഗതിയില്‍ അന്വേഷിച്ച് സത്വരനടപടി സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം
5. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് നല്‍കു പെന്‍ഷന്‍ നിര്‍ത്തലാക്കും
6. സര്‍ക്കാരിന്റെ ഭരണച്ചെലവ് 30 ശതമാനം വെട്ടിക്കുറയ്ക്കും
7. അനാവശ്യ പൊതുമേഖലാ സ്ഥാപനങ്ങളും തസ്തികകളും നിര്‍ത്തലാക്കും
8. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന സഹായങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിച്ച് അവ ജനങ്ങളില്‍ എത്തുന്നു എന്ന് ഉറപ്പാക്കും
9. നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനം ത്വരിതഗതിയില്‍; കേസുകള്‍ വേഗം തീര്‍പ്പാക്കും
10. കേരളത്തിലേക്കു വരുന്ന വിദേശപണം തീവ്രവാദികളുടെ കൈകളില്‍ എത്തുന്നത് കര്‍ശനമായി തടയും
11. ശിഥിലീകരണ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ഭീകരവിരുദ്ധ സ്‌ക്വാഡ്
12. മത സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമപ്രവര്‍ത്തനങ്ങളുടെ മറവില്‍ തീവ്രവാദപ്രചാരണം തടയാന്‍ സംവിധാനം
13. മത തീവ്രവാദ സംഘടനകളിലേക്കും ഭീകരപ്രവര്‍ത്തനങ്ങളിലേക്കും യുവാക്കള്‍ കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെടുന്നത് തടയാന്‍ ജനപങ്കാളിത്തത്തോടെ ശക്തമായ ബോധവത്കരണവും പ്രതിരോധവും
14. കടല്‍ത്തീരം കള്ളക്കടത്തുകാരും ഭീകരവാദികളും ഉപയോഗപ്പെടുത്തുന്നത് തടയാന്‍ തീരദേശവാസികളുടെ സഹായത്തോടെ നിരീക്ഷണ-പ്രതിരോധ സംവിധാനം
15. ഭീകരവാദികളുടെ കേരളത്തിലെ സാമ്ബത്തിക സ്രോതസ്സ് പഴുതുകള്‍ ഇല്ലാതെ അടയ്ക്കാന്‍ നടപടി
16. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ ഫലപ്രദമായ കര്‍ശന നടപടി
17. ഭീകരവാദവിമുക്ത കേരളം
18. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നിരോധനം
19. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന, തീവ്രവാദികളുടെ പങ്ക്, സംസ്ഥാനാന്തരബന്ധം എന്നിവയെക്കുറിച്ച് അന്വേഷണരേഖകള്‍ സിബിെഎക്ക് കൈമാറും മാറാട് സംഭവത്തെ കുറിച്ചുള്ള ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ശുപാര്‍ശകള്‍ സമ്ബൂര്‍ണമായും നടപ്പാക്കും
20. പ്രതിബദ്ധത ഉള്ള പൊതുഭരണം
21. സുതാര്യതയും കാര്യക്ഷമതയും മുഖമുദ്ര. ദൈനംദിന ഭരണത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും. സ്വതന്ത്രവും അഴിമതിമുക്തവുമായ സിവില്‍ സര്‍വീസ്. കേരളം വിട്ടുപോയ പ്രഗത്ഭരായ ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടു വരാന്‍ നടപടി. പ്രതിഭകളെ കണ്ടെത്തി (സെര്‍ച്ച് ഫോര്‍ എക്‌സലന്‍സ്) അതത് മേഖലകളിലേക്ക് നിയോഗിക്കും. സംസ്ഥാനത്തിന് പുറത്തു വിവിധമേഖലകളിലെ പ്രഗത്ഭമതികളെ കേരളത്തിലേക്ക് ആകര്‍ഷിച്ചു കൊണ്ടുവന്ന് കേരളത്തെ മികവിന്റെ ഭൂമിയാക്കും (ലാന്‍ഡ് ഓഫ് എക്‌സലന്റ്)
22. അത്തരം പ്രഗത്ഭരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം മികവിന്റെ കേന്ദ്രങ്ങള്‍ (സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ്). ഇവയുടെ മുഖ്യപ്രവര്‍ത്തനം വികസനം ത്വരിതപ്പെടുത്തുതിനുള്ള ഗവേഷണം (റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്)
23. കേന്ദ്രവുമായും ഇതര സംസ്ഥാനങ്ങളുമായും കക്ഷി രാഷ്ട്രീയത്തിന് അതീതമായി സഹകരണം. ശക്തമായ കേന്ദ്രം സംതൃപ്തമായ സംസ്ഥാനം എന്നത് എന്‍ഡിഎ നിലപാട്. കേന്ദ്രത്തിലെ പോലെ സംസ്ഥാനത്തും പരിമിതമായ ഭരണകൂടവും പരമാവധി ഭരണവും (മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ്)
24. പെന്‍ഷന്‍ പ്രായം ഏകീകരിക്കും.
25. സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കേന്ദ്രജീവനക്കാര്‍ക്ക് തുല്യമായ സേവന-വേതന വ്യവസ്ഥകള്‍
26. ലൗ ജിഹാദിനെതിരേ നിയമ നിര്‍മ്മാണം
27. മത തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
സഹകരണം
1. സഹകരണമേഖലയ്ക്ക് ത്രിതല സംവിധാനം
2. സഹകരണ സ്ഥാപനങ്ങളില്‍ ജനാധിപത്യവും സ്വയംഭരണവും പുനഃസ്ഥാപിക്കും
3. സേവനമേഖലകളില്‍ സഹകരണസ്ഥാപനങ്ങളുടെ പങ്കാളിത്തം
4. സഹകരണ മേഖലയെ കാര്‍ഷികസൗഹൃദമാക്കും
തൊഴില്‍
1. നിക്ഷേപ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിച്ച് സമവായത്തിലൂടെ തൊഴിലാളി യൂണിയനുകള്‍ക്ക് പെരുമാറ്റച്ചട്ടം
2. നോക്കുകൂലി, അട്ടിമറികൂലി എന്നിവയ്ക്ക് കര്‍ശന നിരോധനം
3. ഒരു കുടുംബത്തിലെ തൊഴില്‍രഹിതരില്‍ ഒരംഗത്തിനെങ്കിലും 20,000 രൂപ പ്രതിമാസ വേതനം ലഭിക്കുന്ന തൊഴില്‍
4. കുട്ടികളില്‍ തൊഴിലിന്റെ മഹത്ത്വം ബോധ്യപ്പെടുത്തുകയും പഠനത്തോടൊപ്പം വേതനം (ഏണ്‍ വൈല്‍ യു ലേണ്‍) പദ്ധതിയിലൂടെ പ്രതിവാരം 20 മണിക്കൂര്‍ വരെ വിവിധ സര്‍ക്കാര്‍/സ്വകാര്യ മേഖലകളില്‍ ജോലി
5. പ്രത്യക്ഷമായോ പരോക്ഷമായോ സര്‍ക്കാരിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലെ നിയമനം പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന
6. നിയമനങ്ങളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ തടവ് ഉള്‍പ്പടെ ശക്തമായ ശിക്ഷാനടപടി
7. ഒഴിവുകള്‍ യഥാസമയം സര്‍ക്കാരിനെ അറിയിക്കുന്നതിനും പിഎസ്‌സി മുഖേന നിയമനം നടത്തുന്നതിനുമുളള സുതാര്യവും അഴിമതിരഹിതവുമായ സംവിധാനം
8. പിന്‍വാതില്‍ നിയമനങ്ങള്‍ പൂര്‍ണ നിരോധനം
9. പി.എസ.്‌സി മുഖ്യപരീക്ഷയ്ക്ക് മുന്‍പുള്ള യോഗ്യതാ പരീക്ഷ നിര്‍ത്തലാക്കും
10. പി.എസ്.സി അംഗങ്ങളുടെ എണ്ണം 19 ല്‍ നിന്ന് പത്തായി കുറയ്ക്കും. പി.എസ്.സി ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ക്ക് അടിസ്ഥാനവിദ്യാഭ്യാസയോഗ്യത നിശ്ചയിക്കും
11. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന നൈപുണ്യ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി സ്ത്രീകളുടെ കൂട്ടായ്മയിലൂടെ ഓരോ ഗ്രാമത്തിലും സൗജന്യ പരിശീലനം സംഘടിപ്പിച്ച് പത്തുലക്ഷം പേരുടെ വിദഗ്ദ്ധ തൊഴിലാളിസേന
12. കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി
13. ചാരായനിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ പദ്ധതി
14. പ്രാദേശിക, ദേശീയതലത്തില്‍ ആവശ്യാനുസരണം തൊഴിലാളികളെ നല്‍കാന്‍ ഉതകുന്ന തൊഴില്‍ സംഘങ്ങള്‍
15. ലേബര്‍ ഇന്നൊവേഷന്‍ മിഷന്‍
16. എല്ലാ തൊഴില്‍മേഖലയിലും മിനിമം വേതനം
17. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
സാമ്ബത്തിക രംഗം
1. സാമ്ബത്തിക രംഗത്ത് ജനപങ്കാളിത്തത്തോടെ ശുദ്ധീകരണപ്രക്രിയ.മദ്യത്തിന്റെയും ലോട്ടറിയുടെയും മേലുള്ള സര്‍ക്കാരിന്റെ അമിതാശ്രയം അവസാനിപ്പിക്കും. ലോട്ടറി ടിക്കറ്റിനും മദ്യത്തിനും കാലാകാലങ്ങളില്‍ ഉണ്ടാകുന്ന വില വര്‍ദ്ധന തടയും
2. പാവപ്പെട്ടവരെ പിഴിയുന്ന ബ്ലേഡ് കമ്ബനികള്‍ക്ക് എതിരെ നിയമനിര്‍മാണം
3. ശക്തവും വ്യാപകവുമായ സഹകരണ ബാങ്കിംങ്്
4. വര്‍ഗീയ താത്പര്യങ്ങളില്‍ ഊന്നിയ ഇസ്ലാമിക ബാങ്കുകള്‍ക്ക് നിരോധനം
5. ബാങ്കുകളുടെ നിക്ഷേപവായ്പ അനുപാതം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാഹചര്യം ഒരുക്കും. നിക്ഷേപ കാലാവസ്ഥ മെച്ചെപ്പെടുത്തും
6. വ്യവസായസംരംഭകര്‍ക്ക് പൂര്‍ണ സുരക്ഷയും സാമ്ബത്തിക പാക്കേജ് ഉള്‍പ്പടെയുളള പ്രോത്സാഹനവും
7. മുതല്‍ മുടക്കുന്നവര്‍ക്കു ന്യായമായ ലാഭവും പണിയെടുക്കുന്നവര്‍ക്കു മെച്ചപ്പെട്ട വേതനവും
8. കിഫ്ബി ഭരണഘടനാനുസൃതമായി പുനഃസംഘടിപ്പിച്ച് സിഎജി ആഡിറ്റിനു വിധേയമാക്കും
9. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാന്‍ ആവശ്യമായ വായ്പ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും സഹായങ്ങളും
10. വികസനാവശ്യങ്ങളും ക്ഷേമപരിപാടികളും നിറവേറ്റാന്‍ പര്യാപ്തമായ തരത്തില്‍ വിഭവ സമാഹരണം വര്‍ദ്ധിപ്പിക്കും. പുതിയ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തും. നികുതി സമാഹരണത്തിലെ പാളിച്ചകളും പോരായ്മകളും പരിഹരിക്കും. നികുതിവകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കും. നികുതിഘടന യുക്തിസഹമാക്കും. നികുതി ചോര്‍ച്ചയും നികുതിവെട്ടിപ്പും പരമാവധി തടയും
റെയില്‍വേ
1. അപ്രായോഗികമായ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം മൂന്നാം റെയില്‍ സ്ഥാപിക്കാന്‍ നടപടി
2. അയല്‍ ജില്ലകളെയും പ്രധാന സ്റ്റേഷനുകളെയും ബന്ധപ്പെടുത്തി അതിവേഗ എക്‌സ്പ്രസ് ട്രെയിനുകള്‍
3. ഗുരുവായൂര്‍-കുറ്റിപ്പുറം, അങ്കമാലി-പുനലൂര്‍, ശബരിപ്പാത, നിലമ്ബൂര്‍-നഞ്ചന്‍ഗുഡ് റെയില്‍ പദ്ധതികള്‍ ദ്രുതഗതിയില്‍ നടപ്പാക്കും
4. കൊച്ചി മെട്രോ നെടുമ്ബാശേരി വിമാനത്താവളം വരെയും പശ്ചിമ കൊച്ചിയിലേക്കും അരൂരിലേക്കും ദീര്‍ഘിപ്പിക്കും
5. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി
6. തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാത ഉള്‍പ്പടെയുള്ള പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി നടപ്പാക്കും
7. കൂടുതല്‍ ഇന്റര്‍സിറ്റി, മെമു സര്‍വീസുകള്‍
8. ഇതരസംസ്ഥാന തീര്‍ഥാടകര്‍ക്ക് എല്ലാ മാസവും ശബരിമലയ്ക്ക് വരാന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍
9. കൂടുതല്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍. റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കും
10. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം
വിദ്യാഭ്യാസം
1. കേന്ദ്ര സര്‍ക്കാരിന്റെ നവവിദ്യാഭ്യാസ പദ്ധതിക്കനുസൃതമായി സര്‍വകലാശാല നിയമം പരിഷ്‌കരിക്കും
2. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍
3. പുതിയ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ സാധാരണക്കാരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുത്തും
4. ശാസ്ത്രഗവേഷണത്തിന് പ്രധാന്യം നല്‍കാന്‍ കോര്‍പറേറ്റു സ്ഥാപനങ്ങളെ പ്രേരിപ്പിക്കും
5. ആയുര്‍വേദ സര്‍വകലാശാല
6. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ആയുര്‍വേദം, കൂടിയാട്ടം, കൂത്ത്, ചുമര്‍ചിത്രകല, വേദാന്തം, ജ്യോതിശ്ശാസ്ത്രം, തന്ത്രശാസ്ത്രം തുടങ്ങി കേരളത്തിന്റെ സവിശേഷ മേഖലകളില്‍ വിശേഷപഠനാര്‍ഥം ഗവേഷണകേന്ദ്രം
7. എല്ലാ സ്‌കൂളുകളിലും ഒരോ സ്‌പെഷ്യല്‍ ടീച്ചര്‍ വീതം
8. ഭിന്നശേഷിയുള്ള കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും സ്‌പെഷ്യല്‍ സ്‌കൂളുകള്‍
9. സ്വകാര്യ സ്‌പെഷ്യല്‍ സ്‌കൂളുകളെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളാക്കും
10. എല്ലാ ഗവണ്‍മെന്റ് ഐ.ടി.ഐകളെയും പോളിടെക്‌നിക്ക് കോളേജുകളെയും ലോകനിലവാരമുള്ള നൈപുണ്യ വികസനകേന്ദ്രങ്ങളാക്കി മാറ്റും
11. പൊതുജനാരോഗ്യ വിദ്യാഭ്യാസരംഗം ഉടച്ചുവാര്‍ക്കും
12. എല്ലാ ജില്ലകളിലും ആയുര്‍വേദ ആശുപത്രികളോട് അനുബന്ധിച്ച ആയുര്‍വേദ കോളേജുകളും പഞ്ചകര്‍മ ഇന്‍സ്റ്റിറ്റ്യൂട്ടുകളും
13. എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് സാമ്ബത്തിക മാനദണ്ഡം. ഈ സീറ്റുകളുടെ വില്‍പ്പന തടയും
14. നഴ്‌സിംഗ്, പാരാമെഡിക്കല്‍ അനുബന്ധ വിഷയങ്ങള്‍ തുടങ്ങിയവയുടെ പഠനത്തിന് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍
15. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്
16. വിപുലീകരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരിശീലന പരിപാടികള്‍
17. വിദേശമാതൃകകള്‍ സ്വീകരിച്ചുകൊണ്ട് ലോക നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സ്‌കൂള്‍തലം മുതല്‍ സര്‍വകലാശാലതലം വരെ സ്‌പെഷ്യല്‍ എജ്യൂക്കേഷണല്‍ സോണുകള്‍
സാംസ്‌കാരികം
1. കലാസാംസ്‌കാരിക രംഗം പരിപോഷിപ്പിക്കാന്‍ ആര്‍ട്ട് അതോറിറ്റി ഓഫ് കേരള
2. കലാകാരന്മാര്‍ക്കായി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്
3. കലാസാംസ്‌കാരിക തനിമ പ്രതിഫലിപ്പിക്കുന്ന കലാഗ്രാമങ്ങള്‍
4. 'വീട്ടിലൊരു ചിത്രം നാട്ടിലൊരു ശില്പം' പദ്ധതിപ്രകാരം എല്ലാ വീടുകളിലും ചിത്രവും എല്ലാ പഞ്ചായത്തിലും ശില്പവും സ്ഥാപിക്കാന്‍ നടപടി
5. പരമ്ബരാഗത വിജ്ഞാനവും കലയും പരിപോഷിപ്പിക്കാനായി പരമ്ബരാഗത വിജ്ഞാനകേന്ദ്രം
6. പരമ്ബരാഗത തൊഴില്‍ പ്രോത്സാഹിപ്പിക്കാന്‍ വിശ്വകര്‍മ ഗുരുകുലം
7. വിശ്വകര്‍മജയന്തി തൊഴില്‍ദിനമായി അംഗീകരിച്ച് അവധി പ്രഖ്യാപിക്കും
8. സാങ്കേതിക സര്‍വകലാശാലയില്‍ 'വിശ്വകര്‍മ' ചെയര്‍
9. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക് കേരളരത്‌നം, കേരളവിഭൂഷണ്‍, കേരളഭൂഷണ്‍, കേരള ശ്രീ പുരസ്‌കാരങ്ങള്‍
10. സാഹിത്യ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ഉജ്ജ്വലപ്രതിഭകളായി തിളങ്ങി നിന്നവര്‍ക്ക് സ്മൃതി മണ്ഡപങ്ങള്‍. അവരുടെ സംഭാവനകള്‍ വിശദമാക്കുന്ന പ്രദര്‍ശിനി സഭാഗൃഹം, ഗ്രന്ഥശാല തുടങ്ങിയവ ഇതോടൊപ്പം
11. ധൈഷണിക രംഗത്ത് പി. പരമേശ്വരന്‍ നല്‍കിയ സംഭാവനകള്‍ സാമൂഹികപരിവര്‍ത്തനത്തിന് ഉതകുന്ന കര്‍മപദ്ധതികളാക്കുന്നതിന് തിരുവനന്തപുരത്ത് സാംസ്‌കാരിക കേന്ദ്രം
12. ആറന്മുളയെ ദേശീയ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കും. പള്ളിയോടം, വള്ളംകളി , കണ്ണാടി, വള്ളസദ്യ തുടങ്ങിയ പൈതൃകശേഷിപ്പുകള്‍ നിലനിര്‍ത്താന്‍ കര്‍മപദ്ധതി
13. നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ ആധ്യാത്മികാചാര്യന്മാരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും സംഭാവനകള്‍ പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കേന്ദ്രം
14. തുഞ്ചന്‍പറമ്ബില്‍ എഴുത്തച്ഛന്റെ പ്രതിമ
15. പ്രമുഖ കലാകാരന്മാരുടെ സ്മരണാര്‍ഥം സര്‍വകലാശാലകളില്‍ ചെയറുകള്‍
16. കേരളീയര്‍ ധാരാളമുള്ള വിദേശരാജ്യങ്ങളില്‍ കേരള കലാമേളകള്‍
17. കര-കൗശല വസ്തുക്കള്‍ക്ക് ഇ-മാര്‍ക്കറ്റിങ് സംവിധാനം
18. പൊതുസ്ഥലങ്ങളിലും ആശൂപത്രികളിലും റിക്രയേഷന്‍ സെന്ററുകള്‍
19. ദേശീയ അന്തര്‍ദേശീയ കലാ-സാംസ്‌കാരിക വിനിമയ പരിപാടികള്‍
20. കലാ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിശദാംശങ്ങള്‍ ഉള്‍കൊള്ളുന്ന ഡേറ്റാ ബാങ്ക്. അവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ്.
21. ആര്‍ട്ടിസാന്‍സിന്റെ പരമ്ബരാഗത വൈദഗ്ദ്ധ്യത്തെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും സ്‌പെഷ്യല്‍ പാക്കേജ്
22. കലാകാരന്മാരെ സംരംഭകരാക്കി മാറ്റാന്‍ സാമ്ബത്തികവും സാങ്കേതികവുമായ സഹായത്തോടെ ആര്‍ട്ടപ്രെണ്യര്‍ഷിപ്പ് പദ്ധതി.
23. കലാകാരന്മാര്‍ക്ക് ആര്‍ട്ടിസ്റ്റ് ക്രെഡിറ്റ് കാര്‍ഡ്
24. റിട്ടയര്‍ ചെയ്ത പത്രപ്രവര്‍ത്തകരുടെ അനുഭവസമ്ബത്ത് പ്രയോജനപ്പെടുന്ന രീതിയില്‍ എമറിറ്റസ് ജേര്‍ണലിസ്റ്റ് പദ്ധതി
25. മാധ്യമപ്രവര്‍ത്തകര്‍ക്കായി പത്തുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്. മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 15,000 രൂപയാക്കും
26. ഗ്രാമങ്ങള്‍ തോറും വായനക്കൂട്ടങ്ങള്‍. 'വായനയിലൂടെ വിജ്ഞാനം' പദ്ധതി
27. ഡിജിറ്റല്‍ സാക്ഷരത വ്യാപകമാക്കാന്‍ ഡിജിറ്റല്‍ സാക്ഷരതാ വോളണ്ടിയര്‍മാര്‍
28. 2025-ഓടെ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ തീവ്രജനകീയ പങ്കാളിത്ത പരിപാടി
29. കേരളത്തില്‍ സാംസ്‌കാരിക സര്‍വകലാശാല
30. കെ.കേളപ്പന്‍, ചേകന്നൂര്‍ മൗലവി, മുഹമ്മദ് അബ്ദു റഹ്‌മാന്‍, ചാവറ കുര്യാക്കോസ് എന്നീ നവോത്ഥാന നായകരുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രങ്ങള്‍
31. മാപ്പിള ലഹള കാലത്ത് നിരപരാധികളെ കൊന്നുതളളിയ തുവ്വോര്‍ കിണര്‍ ചരിത്ര സ്മാരകമാക്കും
32. പി. മാധവ്ജി സ്മാരക വേദ - തന്ത്ര പഠന കേന്ദ്രം
ആരാധനാലയങ്ങള്‍
1. കെ.പി.ശങ്കരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശ അനുസരിച്ച് സ്വതന്ത്രവും ഭക്തജന നിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്രഭരണ വ്യവസ്ഥ ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം
2. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വിണ്ടെടുക്കാന്‍ അടിയന്തര നടപടി
3. ക്ഷേത്രങ്ങളില്‍ സനാതന ധര്‍മ്മ പഠനത്തിന് സഹായസൗകര്യങ്ങള്‍
4. കേണല്‍ മണ്‍റോയുടെ കാലം മുതല്‍ ക്ഷേത്ര ഭൂമിയും സ്വത്തും ഏറ്റെടുത്തതു മൂലം ക്ഷേത്രങ്ങള്‍ക്കുണ്ടായ നഷ്ടം കണക്കാക്കി ആവശ്യമായ വാര്‍ഷികാംശാദായ വര്‍ദ്ധന
5. നാശോന്മുഖമായ ആരാധനാലയങ്ങള്‍ പുനരുദ്ധരിക്കുന്നതിന് പദ്ധതി
6. ഗുരുവായൂര്‍ ക്ഷേത്രം കേന്ദ്രീകരിച്ച് ഗ്രേറ്റര്‍ ഗുരുവായൂര്‍ ഡവലപ്പ്‌മെന്റ് അതോറിട്ടി
7. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും ഉള്‍ക്കൊളളിച്ച് മേല്‍പ്പത്തൂര്‍, പൂന്താനം, കുറൂരമ്മ, ചെമ്ബൈ, ആഞ്ഞം തുടങ്ങിയ മഹാപ്രതിഭകളുടെ ജീവിതം, ദര്‍ശനം, സന്ദേശം എന്നിവ പ്രചരിപ്പിക്കുതിന് സംവിധാനം
8. ഗുരുവായൂര്‍ ആനക്കോട്ടയും ഗോശാലയും വികസിപ്പിച്ചും ആധുനീകരിച്ചും മൃഗപരിപാലന കേന്ദ്രം
ശബരിമല
1. ആചാരസംരക്ഷണത്തിന് സമഗ്ര നിയമ നിര്‍മാണം
2. ശബരിമലയുടെ സമഗ്രവികസനത്തിന് അതോറിട്ടി
3. തന്ത്രി മുഖ്യനും പന്തളം കൊട്ടാരം, ദേവസ്വം ബോര്‍ഡ്, ഭക്തജന സംഘടനകള്‍ എന്നിങ്ങനെ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ശബരിമല ക്ഷേത്ര ഭരണത്തിന് കക്ഷിരാഷ്ട്രീയമുക്തവും സ്വതന്ത്രവും പരമാധികാരമുള്ളതുമായ ദേവസ്വം ഭരണ സമിതി
4. ശബരിമല ഭക്തര്‍ക്ക്് ദര്‍ശനത്തിനും ശുദ്ധജലം, താമസം, ചികിത്സ, ശൗചാലയം എന്നിവയ്ക്കും പരമാവധി സൗകര്യങ്ങള്‍. കുന്നാര്‍ ഡാമിന്റെ പൊക്കം ഉയര്‍ത്തി ശബരിമല, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് കുടിവെളള ലഭ്യത. തിരുവാഭരണപാത, എരുമേലി, പമ്ബ, ഉപ്പുപാറ, പുല്‍മേട് എന്നീ പാരമ്ബര്യപാതകളുടെ വികസനം മണ്ഡലവിളക്കുകാലത്തും മാസപൂജ സമയങ്ങളിലും ഈ കാനനപാതകളില്‍ ഭക്ഷണത്തിനും വിശ്രമത്തിനും അടിയന്തര ചികിത്സയ്ക്കും ആവശ്യമായ സംവിധാനങ്ങള്‍
5. പമ്ബയിലെ ശ്രീരാമക്ഷേത്രം വികസിപ്പിച്ച് അവഗണിക്കപ്പെട്ടു കിടക്കുന്ന ചരിത്രപ്രധാനമായ ശ്രീരാമപാദം സംരക്ഷിക്കും
6. ശബരിമല സന്നിധാനത്തും പമ്ബയിലുമായി ദേവസ്വത്തിനുളള സ്ഥലം 250 ഏക്കറാക്കി പരിസ്ഥിതിസൗഹൃദമായി വികസിപ്പിക്കും
7. പന്തളം മുതല്‍ സന്നിധാനം വരെ നീണ്ട തിരുവാഭരണപാത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് സംരക്ഷിക്കും
കോര്‍ ജില്ലകള്‍
1. കേരളത്തിലെ ഓരോ ജില്ലയും ഓരോ വികസനശാഖയുടെ കോര്‍ ജില്ലയായി വികസിപ്പിച്ച് അത്യന്താധുനിക സൗകര്യങ്ങള്‍. തിരുവനന്തപുരത്ത് ഐടി, കോട്ടയത്ത് വിദ്യാഭ്യാസം, എറണാകുളത്ത് വ്യവസായം, കോഴിക്കോട് ആരോഗ്യ പരിപാലനം, തൃശ്ശൂരില്‍ സാംസ്‌കാരികം
തലസ്ഥാന നഗര വികസനം
1. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണം ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ചുമതലയില്‍
2. ആറ്റുകാല്‍ ക്ഷേത്രനഗരി വികസനപദ്ധതി
3. പാര്‍വതീപുത്തനാര്‍, വിമാനത്താവളം, വേളി റയില്‍വേസ്റ്റേഷന്‍, ശംഖുംമുഖം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വ്യോമ-റെയില്‍-ജല ഗതാഗത ഹബ്ബ്
4. തലസ്ഥാനനഗരിയിലെ അഴുക്കുചാല്‍ മാനേജ്‌മെന്റ്, വെള്ളക്കെട്ട്് നിയന്ത്രണം തുടങ്ങിയവയ്ക്ക് അനന്ത ആക്ഷന്‍ പ്ലാന്‍
വിനോദസഞ്ചാര വികസനം
1. വിനോദസഞ്ചാര മേഖലയില്‍ സുസ്ഥിരവികസനം
2. കേരള ടൂറിസത്തെ ആഗോള നിലവാരത്തില്‍ എത്തിച്ച് വിനോദ സഞ്ചാരിളുടെ വരവും വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
3. വിനോദസഞ്ചാരികള്‍ക്ക് ലോകനിലവാരത്തിലുളള സുരക്ഷാ സംവിധാനം
4. ടൂറിസ്റ്റ് ഇന്‍ഷുറന്‍സ് പദ്ധതി
5. കേരളത്തിലെ വിവിധ രാജ്യാന്തരവിമാനത്താവളങ്ങളെ വിദേശനഗരങ്ങളുമായി ബന്ധിപ്പിച്ച് ഡി 2 കെ (ഡയറക്‌ട് ടു കേരള) വിമാനസര്‍വീസുകള്‍
6. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍ ഏകോപിപ്പിച്ച് സംസ്ഥാന ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍
7. കേരളത്തിന്റെ പാരമ്ബര്യം, സംസ്‌കാരം, കല, കരകൗശലം, രുചിക്കൂട്ട്, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവ രാജ്യാന്തരശ്രദ്ധ ആകര്‍ഷിക്കത്തക്ക രീതിയില്‍ ആവിഷ്‌കരിച്ച് ക്രയവിക്രയം പ്രോത്സാഹിപ്പിക്കുന്നതിന് പൈതൃക ഗ്രാമങ്ങള്‍ (ഹെറിറ്റേജ് വില്ലേജുകള്‍)
8. ആയുര്‍വേദ, യോഗ, ധ്യാനം, തീര്‍ഥാടനം, ക്ഷേത്രങ്ങള്‍, ഉത്സവങ്ങള്‍ എന്നിവ ബന്ധിപ്പിച്ച് ഹെറിറ്റേജ് പില്‍ഗ്രിമേജ് ടൂറിസം
9. ഫാം ടൂറിസം, ഹെറിറ്റേജ് ടൂറിസം, പില്‍ഗ്രിം ടൂറിസം, സാംസ്‌കാരിക ടൂറിസം എന്നിവയുടെ സാദ്ധ്യതകള്‍ വിപുലീകരിക്കാന്‍ പദ്ധതി
വ്യവസായം
1. വ്യവസായതാത്പര്യങ്ങള്‍ സംരക്ഷിച്ച് കേരളത്തെ വ്യവസായ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കും. സുഗമമായ വാണിജ്യത്തിന് (ഈസ് ഓഫ് ഡൂയിംഗ് ബിസിനിസ്) അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ച് കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ നയപരവും നിയമപരവുമായ നടപടി. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഭൂമി, ജലം,വൈദ്യുതി, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയവയുടെ ലഭ്യത സുഗമമാക്കും
2. 'ഇന്‍വെസ്റ്റ് ഇന്ത്യ'യുടെ സേവനങ്ങള്‍ കേരളത്തിന്റെ നിക്ഷേപ വര്‍ദ്ധനവിനും വ്യവസായ വികസനത്തിനും പ്രയോജനപ്പെടുത്തും
3. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭകരമാക്കും, ഭരണനിര്‍വഹണം കാര്യക്ഷമമാക്കും. പൂട്ടിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറക്കും
4. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രത്യുത്പാദനപരമായ പദ്ധതികള്‍ നടപ്പാക്കി പത്ത് ശതമാനം അധികതൊഴില്‍ അവസരം
5. സംസ്ഥാനത്തെ കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ പുനരുജ്ജീവിപ്പിക്കും
6. കേരളം വിട്ടുപോയ വ്യവസായികളെ മടക്കികൊണ്ടുവരാന്‍ പാക്കേജ്
7. വിവിധ മേഖലകളില്‍ 'മേക്ക് ഇന്‍ കേരള' പാര്‍ക്കുകള്‍
8. പുത്തന്‍ സംരംഭകരെ സഹായിക്കാനായി ഇന്ത്യ ഇന്നവേഷന്‍ ഫണ്ട് പോലുള്ള സ്രോതസുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തും
9. ചെറുകിട-സൂക്ഷ്മ വ്യവസായികളുടെയും വ്യാപാരികളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താനായി ചെറുകിട വ്യവസായ സാമൂഹിക സുരക്ഷാബോര്‍ഡ്
10. 'ആത്മ നിര്‍ഭര്‍ ഭാരതി'ന്റെ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്തി കേരളത്തെ കയറ്റുമതി കേന്ദ്രമാക്കും
11. പ്രകൃതി വിഭവങ്ങളുടെ ലഭ്യത കണക്കിലെടുത്ത് ചെറുകിട വ്യവസായ സംരംഭങ്ങള്‍
12. അപൂര്‍വലോഹ മണല്‍ സമ്ബത്ത്, മത്സ്യസമ്ബത്ത്, വനസമ്ബത്ത്, സുഗന്ധദ്രവ്യങ്ങള്‍, ഔഷധച്ചെടികള്‍, റബ്ബര്‍, കാര്‍ഷികവിളകള്‍ കളിമണ്ണുശേഖരം എന്നിവ ഉപയോഗപ്പെടുത്തി വ്യവസായങ്ങള്‍
13. കേന്ദ്ര പദ്ധതികള്‍ പ്രയോജനപ്പെടുത്തി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഒരുമാസത്തിനകം വായ്പ
14. ചെറുകിട വ്യവസായനയം
പരമ്ബരാഗത വ്യവസായങ്ങള്‍
1. പരമ്ബരാഗത വ്യവസായ നയം പ്രഖ്യാപിക്കും
2. കൈത്തറി, കയര്‍, മണ്‍പാത്രങ്ങള്‍, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, ഈറ്റ, പനമ്ബ് തുടങ്ങിയ പരമ്ബരാഗത വ്യവസായങ്ങളെ ലാഭനഷ്ട അടിസ്ഥാനത്തില്‍ വിലയിരുത്താതെ പൈതൃകത്തിന്റെ ഭാഗമായി കണ്ട് അവയ്ക്ക്് സാമ്ബത്തിക പരിരക്ഷ
3. പരമ്ബരാഗത വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അനന്തര തലമുറയെ പുതിയ തൊഴില്‍ അവസരങ്ങള്‍ക്കായി പ്രാപ്തരാക്കാന്‍ സ്‌കില്‍ സെന്ററുകള്‍
4. ഖാദി-കൈത്തറി മേഖലയുടെ നിലനില്‍പ്പിനും നവീകരണത്തിനും പദ്ധതി
5. അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറിയ കശുവണ്ടി ഫാക്ടറികള്‍ മടക്കിക്കൊണ്ടുവരും.
6. പരമ്ബരാഗത മേഖലയിലെ ചെറുകിട വ്യവസായങ്ങളുടെ വായ്പകള്‍ക്ക് പലിശകള്‍ ഒഴിവാക്കി ഒറ്റ തവണയായി അടച്ചു തീര്‍ക്കാന്‍ ബാങ്കുകളുമായി ചേര്‍ന്ന്് സംവിധാനം
7. കയര്‍ മേഖലയില്‍ യന്ത്രവത്കരണവും വൈവിദ്ധ്യവത്കരണവും ത്വരിതപ്പെടുത്തും, കയറ്റുമതി പ്രോത്സാഹിപ്പിക്കും.
8. കൈത്തറി വ്യവസായം നവീകരിക്കും.
9. പനമ്ബ്, പായ തൊഴിലാളികള്‍ക്ക് സംരക്ഷണം
സാമൂഹിക ക്ഷേമം
1. എല്ലാവിധ ക്ഷേമ പെന്‍ഷനുകളും സര്‍ക്കാര്‍ സഹായങ്ങളും ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി
2. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കും. പ്രതിവര്‍ഷം പത്തു ശതമാനം വര്‍ദ്ധന
3. അടിയന്തരാവസ്ഥ തടവുകാര്‍ക്ക് അര്‍ഹമായ പെന്‍ഷന്‍
4. മുന്‍ പഞ്ചായത്ത് അംഗങ്ങള്‍, കണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്ക് പെന്‍ഷനും സമഗ്ര ആരോഗ്യ പദ്ധതിയും
5. പത്തു വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ളവര്‍ക്ക് നല്‍കുന്ന എക്്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും.
6. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുക ഉയര്‍ത്തും.
7. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാന്‍ 'കാരണവര്‍ മിഷന്‍'
8. അംഗനവാടികളിലെ 5 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കു സൗജന്യമായി പാല്‍
9. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ മുഴുവന്‍ ചികിത്സ ചെലവും സര്‍ക്കാര്‍ വഹിക്കും. ദുരിത ബാധിതരില്‍ വീടില്ലാത്തവര്‍ക്ക് വീട്
10. ബാലവാടി, അംഗനവാടി, പ്രീ-പ്രൈമറി സ്‌കൂള്‍, നഴ്‌സറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ആയമാര്‍ / ടീച്ചര്‍മാര്‍ എന്നിവരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കും.
11. മുന്നാക്ക സമുദായത്തിലെ സംരഭകര്‍ക്കു പരിശീലനവും ധനസഹായവും
12. ദുരന്തങ്ങള്‍ അത്യാഹിതങ്ങള്‍ തുടങ്ങി അപ്രതിക്ഷിത സാഹചര്യങ്ങളില്‍ തൊഴിലും വരുമാനവും നഷ്ടപ്പെടുന്നവര്‍ക്ക് പ്രതിമാസം 2000 രൂപ വീതം ആശ്വാസ ധനം.
13. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്.
14. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കി കേരളത്തെ പൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കും.
15. പഞ്ചായത്തുകള്‍ തോറും പകല്‍ വീടുകള്‍
16. ബി.പി.എല്‍. വിഭാഗത്തില്‍ കിടപ്പുരോഗികള്‍ക്ക് പ്രതിമാസം 5000 രൂപ സഹായം
17. മദ്യത്തിനും മയക്കുമരുന്നിനും എതിരേ വാര്‍ഡ് തലത്തിലും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ബോധവത്കരണം
വനിതാക്ഷേമം
1. വാളയാറില്‍ പീഡിതരായി മരണപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നീതി ഉറപ്പാക്കും. അമ്മയുടെ ആവലാതിയും ആവശ്യങ്ങളും കണക്കിലെടുത്ത് കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി
2. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരവും സുരക്ഷയും
3. എല്ലാ വനിതകള്‍ക്കും വരുമാന മാര്‍ഗ്ഗം ഉറപ്പാക്കും.
4. പഞ്ചായത്ത് തലത്തില്‍ വനിതാ സഹകരണ സംഘങ്ങള്‍ ആരംഭിച്ച് വനിതകള്‍ക്ക് തൊഴിലും വരുമാനമാര്‍ഗ്ഗവും ഉറപ്പാക്കും.
5. സ്ത്രീകള്‍ക്ക് എതിരേയുള്ള കുറ്റകൃത്യങ്ങളില്‍ കാലതാമസം കൂടാതെ തീര്‍പ്പു കല്‍പ്പിക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍
6. സ്ത്രീ സംരംഭകര്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കാന്‍ 'ഹെല്‍പ് അറ്റ് ഹോം' പദ്ധതി
7. സ്ത്രീത്വത്തെ അപമാനിക്കുന്ന ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എതിരേ കര്‍ശന നിയമം
8. വികസന പ്രവര്‍ത്തനങ്ങളുടെ പ്രയോജനം സ്ത്രീകള്‍ക്ക് ലഭിക്കാനും സ്ത്രീ ശാക്തീകരണം ത്വരിതപ്പെടുത്തുവാനും ജന്‍ഡര്‍ ബഡ്ജറ്റിങ്്
ഭിന്നശേഷിക്കാരുടെ ക്ഷേമം
1. ഭിന്നശേഷിക്കാര്‍, വൃദ്ധജനങ്ങള്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്ക്് നയപരവും പ്രായോഗികവുമായ നടപടികള്‍. അവരുടെ സൗകര്യാര്‍ത്ഥം ലോഫ്‌ളോര്‍ ബസുകള്‍ പൊതുസ്ഥലങ്ങളില്‍ എക്‌സലേറ്ററുകള്‍ കെട്ടിടങ്ങളില്‍ റാമ്ബ് , ബാരിയര്‍ ഫ്രീ ആര്‍ക്കിടെക്ചര്‍ എന്നിവ.
2. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനു യുഎന്‍ കണ്‍വെന്‍ഷന്‍ അടിസ്ഥാനമാക്കി നിയമ നിര്‍മാണം.
3. ഭിന്നശേഷിക്കാര്‍ക്കും വൃദ്ധജനങ്ങള്‍ക്കും നിലവിലുള്ള ക്ഷേമ പെന്‍ഷനുകളില്‍ 20 % വര്‍ദ്ധന.
പ്രവാസിക്ഷേമം
1. പ്രവാസികള്‍ക്കായി ക്ഷേമ ബോര്‍ഡ്
2. പ്രവാസികളുടെ സമഗ്രമായ ഡാറ്റാബേസ്
3. 'നോര്‍ക്ക'യെ തൊഴില്‍ ദാതാവാക്കും.
4. പ്രവാസികള്‍ക്കും മറ്റു തൊഴിലാളികള്‍ക്കും ലോകത്തെ വിവിധ ഭാഗങ്ങളിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തക്ക രീതിയില്‍ പരിശീലനം
5. പ്രവാസിമലയാളികളുടെ യാത്രാക്ലേശം അവസാനിപ്പിക്കുന്നതിനായി കൂടുതല്‍ വിമാന സര്‍വീസുകളും അനുബന്ധ സൗകര്യങ്ങളും ന്യായമായ നിരക്കില്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി.
6. നാട്ടിലിലേക്കു മടങ്ങുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സെല്‍
7. ചെറിയ നിക്ഷേപങ്ങള്‍ കൊണ്ട് വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍.
8. മലയാളികള്‍ ധാരാളമുള്ള വിദേശ രാജ്യങ്ങളില്‍ അവര്‍ക്കു ഇടക്കാല താമസ സൗകര്യം നല്‍കാനും മാര്‍ഗ നിര്‍ദേശം നല്‍കാനും കേരള ഹൗസുകള്‍
9. കേരളത്തില്‍ വ്യവസായം തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കു സുരക്ഷിതമായും സുഗമമായും പ്രവര്‍ത്തിക്കാന്‍ ഉതകുന്ന പ്രത്യേക വികസന മേഖലകള്‍ (ുെലരശമഹ റല്‌ലഹീുാലി ്വേീില)െ സ്ഥാപിക്കും.
10. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമാക്കി പഞ്ചായത്തുകള്‍ തോറും പ്രവാസി സേവന കേന്ദ്രങ്ങള്‍. മടങ്ങി വരുന്ന വിദേശ ഇന്ത്യക്കാര്‍ക്കായി 'ആത്മനിര്‍ഭര്‍ ഭാരത്' വഴി പ്രത്യേകം പദ്ധതികള്‍
11. ജോലി നഷ്ടപ്പെടുന്നത് മൂലവും, അസുഖങ്ങളാലും അപകടങ്ങളാലും മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ആശ്വാസ പദ്ധതി
12. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവാസി ക്ഷേമത്തിന് നോഡല്‍ ഓഫീസര്‍
13. വിദേശത്തു വച്ച് അത്യാഹിതങ്ങള്‍ നേരിട്ടവര്‍ക്ക് ആശ്വാസ പാക്കേജുകള്‍
ഭൂപരിഷ്‌കരണം
1. രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കും. ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും
2. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ഭൂമിയില്ലാത്ത പട്ടികവര്‍ഗക്കാര്‍ക്കും മറ്റ് ഭൂരഹിതര്‍ക്കും വിതരണം ചെയ്യും.
3. എസ്റ്റേറ്റുകള്‍ അടക്കം കാലാവധി തീര്‍ന്ന തോട്ടങ്ങള്‍ ഏറ്റെടുക്കും. രാജമാണിക്യം കമ്മിറ്റി ശുപാര്‍ശ നടപ്പിലാക്കും
4. അന്യാധീനപ്പെട്ട വനവാസികളുടെ ഭൂമി അവര്‍ക്ക് തിരികെ ലഭ്യമാക്കും.
5. ലാന്‍ഡ് - റവന്യു വകുപ്പില്‍ സമഗ്രമായ പരിഷ്‌കരണം; ഇക്കാര്യം പഠിച്ച് ശുപാര്‍ശ നല്‍കാനായി വിദഗ്ധ സമിതി
6. ഭൂമിയുടെ രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ് കുറയ്ക്കും.
പരിസ്ഥിതി
1. വികസന പദ്ധതികള്‍ നടപ്പിലാക്കുമ്ബോള്‍ പരിസ്ഥിതി സന്തുലനം ഉറപ്പാക്കും.
2. പശ്ചിമ ഘട്ട സംരക്ഷണം , തണ്ണീര്‍ത്തട അതോറിറ്റികള്‍ / റെഗുലേറ്ററുകള്‍ ശക്തമാക്കും.
3. പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ നടപടി.
4. അഞ്ചേക്കര്‍ ഭൂമിയുള്ള ഓരോ ആളും കുറഞ്ഞത് പത്ത് സെന്റിലെങ്കിലും സ്വാഭാവിക വനം ഒരുക്കാന്‍ നിര്‍ബന്ധിക്കും.
5. സാമൂഹിക വനവല്‍ക്കരണത്തിലൂടെ കാലാവസ്ഥ വ്യതിയാന നിയന്ത്രണം.
6. ജൈവ വൈവിദ്ധ്യ സങ്കേതങ്ങളായ കാവുകളും പരമ്ബരാഗത ജലസ്രോതസ്സുകളായ കുളങ്ങളും സംരക്ഷിക്കാന്‍ 'കാവും കുളവും' പദ്ധതി
7. കാവുകളും കുളങ്ങളും എല്ലാ പഞ്ചായത്തുകളിലും പുനഃസൃഷ്ടിക്കും. അതിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായധനം
8. അമൂല്യ വനസമ്ബത്ത് കാട്ടുതീ മൂലം നശിപ്പിക്കപ്പെടുന്നത് തടയുവാന്‍ നടപടി
9. വനമേഖലയില്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനപാലകര്‍ക്കും വനവാസികള്‍ക്കും വിദഗ്ദ്ധ പരിശീലനം ഇതിനായി അത്യന്താധുനിക ഉപകരണങ്ങള്‍ നല്‍കും.
10. സ്വച്ഛ കേരളം പദ്ധതിയിലൂടെ മാലിന്യരഹിത നഗരങ്ങളും ഗ്രാമങ്ങളും
11. നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കാന്‍ ഫലപ്രദമായ നടപടി
12. പശ്ചിമ ഘട്ടം ഉള്‍പ്പടെ മലനിരകളും വനസമ്ബത്തും ജല സമ്ബത്തും പ്രകൃതി സമ്ബത്തും സംരക്ഷിക്കുവാന്‍ പദ്ധതി
13. നഗരങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ആധുനികമായ സംവിധാനങ്ങള്‍.അവ നടപ്പിലാക്കാന്‍ വികേന്ദ്രീകരണം.
14. മത്സ്യം, മാംസം, പച്ചക്കറി എന്നിവയുടെ അവശിഷ്ടങ്ങളും ഭക്ഷണത്തിന്റെ ഉച്ഛിഷ്ടവും ചെലവ് കുറഞ്ഞ മാലിന്യ നിര്‍മാര്‍ജ്ജന മാര്‍ഗത്തിലൂടെ സംസ്‌കരിക്കും.
15. ഓരോ ബ്‌ളോക്കിലും അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങള്‍. അവിടെ ശേഖരിക്കപ്പെടുന്ന അജൈവ മാലിന്യങ്ങള്‍ റീസൈക്ലിങ് നടത്താന്‍ പദ്ധതി
16. പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷനുകളില്‍ ശാസ്ത്രീയ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി
17. 'കുപ്പയില്‍ നിന്നും മാണിക്യം' പദ്ധതി പ്രകാരം നഗര മാലിന്യങ്ങള്‍ സംഭരിക്കാനും, സംസ്‌കരിക്കാനും, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനും ഉതകുന്ന അത്യന്താധുനിക സംവിധാനം
18. മാലിന്യങ്ങള്‍ നദികളിലേക്കും ജലസ്രോതസ്സുകളിലേക്കും ഒഴുക്കുന്നത് അവസാനിപ്പിച്ച് നദികളെയും കായലുകളെയും മാലിന്യമുക്തമാക്കും.
19. ഗ്രീന്‍ ഇക്കണോമിക്കും ഗ്രീന്‍ ജോബ്‌സിനും പ്രാധാന്യം നല്‍കിയും യുവജനങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിച്ചു കൊണ്ടും, കൂടുതല്‍ വരുമാന മാര്‍ഗമുള്ള പദ്ദതികള്‍
20. വീടുകളില്‍ സസ്യലതാദികളും പൂച്ചെടികളും ഫലവൃക്ഷങ്ങളും വെച്ച് പിടിപ്പിക്കുന്നതിനു 'ഭവനം പൂങ്കാവനം' പദ്ധതി
21. പൂമരങ്ങള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ വെച്ച് പിടിപ്പിച്ച് 'ഗ്രാമവനം പദ്ധതി' നടപ്പിലാക്കുന്നതിന് ഓരോ പഞ്ചായത്തിലും 1 ഏക്കര്‍ ഭൂമി വീതം കണ്ടെത്തും.
22. പരിസ്ഥിതി ധവള പത്രം പുറപ്പെടുവിക്കും.
23. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 92 വില്ലേജുകളിലെ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കും.
24. സുസ്ഥിര ഭൂവിനിയോഗ നയം പ്രഖ്യാപിക്കും.
മത്സ്യമേഖല
1. കടലാക്രമണം തടയുന്നതിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍
2. മത്സ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷ ബോര്‍ഡ്
3. മത്സ്യ പ്രവര്‍ത്തകര്‍ക്ക് പത്തു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്
4. അപകടങ്ങളില്‍ മരണമടയുന്ന മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്. പ്രീമിയം തുക ഗവണ്മെന്റ് അടക്കും.
5. പ്രതികൂല കാലാവസ്ഥമൂലം മത്സ്യബന്ധനം അസാധ്യമാവുന്ന ദിവസങ്ങളില്‍ വേതനം ഉറപ്പാക്കാന്‍ നിയമം നിര്‍മാണം.
6. മത്സ്യ തൊഴിലാളികള്‍ മരണമടയുകയോ അവശരാകുകയോ ചെയ്താല്‍ കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കും.അടിയന്തര സഹായം എന്ന നിലയില്‍ പ്രതിമാസ താത്ക്കാലിക പെന്‍ഷന്‍
7. അപകടങ്ങളില്‍ അടിയന്തര സഹായം എത്തിക്കാന്‍ റിസ്‌ക് ഫണ്ട്
8. മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം
9. മത്സ്യ തൊഴിലാളികള്‍ക്ക് കേന്ദ്രസഹായത്തോടെ ഭവന പദ്ധതി
10. തീരപ്രദേശത്ത് പാര്‍ക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശ നിയമത്തില്‍ ന്യായമായ ഇളവ് നല്‍കുന്നതിനു കേന്ദ്രത്തെ സമീപ്പിക്കും.
11. സംസ്ഥാനത്ത് കൂടുതല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍. ഇക്കാര്യത്തിലുളള മതപരമായ വിവേചനത്തിന് അറുതിവരുത്തും.
12. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങള്‍ ബോട്ടുകള്‍ തുടങ്ങിയവ പ്രകൃതി വാതകത്തിലേക്ക് മാറ്റുന്നതിന് പ്രേരിപ്പിക്കും. അതിനായി 75 % സബ്‌സിഡി
13. മത്സ്യസംസ്‌കരണത്തിലെ ലാഭത്തിന്റെ വിഹിതം മീന്‍ പിടിക്കുന്നവര്‍ക്കും, സംസ്‌കരണം, ശീതികരണ ശാലകളിലെ ജീവനക്കാര്‍ക്കും കൂടി ലഭ്യമാക്കാന്‍ നിയമം കൊണ്ടുവരും.
14. മത്സ്യസംസ്‌കരണം കയറ്റുമതി എന്നീ മേഖലകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിനും. കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും നടപടി.
15. മത്സ്യ മേഖലയിലെ സംരംഭകരെ ഏകോപിപ്പിച്ചു സീ ഫുഡ്‌സിന് ഊന്നല്‍ നല്‍കുന്ന ഭക്ഷണ ശാല ചാകര എന്ന പേരില്‍ ആരംഭിക്കും.
16. ജലവിഭവങ്ങള്‍ ആ രംഗത്ത് ജീവിക്കുന്നവരുടെ പൊതുസ്വത്തായി കണക്കാക്കും.
17.ജലാശയങ്ങളിലെ മാലിന്യങ്ങള്‍, ആഫ്രിക്കന്‍ പായല്‍ തുടങ്ങിയവ സമയോചിതമായി നീക്കം ചെയ്ത് മത്സ്യ ബന്ധനം സുഗമമാകുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കും.
18. അന്തര്‍ദേശീയ പ്രാധാന്യമുള്ള ജലാശയങ്ങളുടെ പട്ടികയില്‍പ്പെട്ട അഷ്ടമുടി, വേമ്ബനാട്്, ശാസ്താംകോട്ട എന്നീ കായലുകളും ആവാസവ്യവസ്ഥയും സംരക്ഷിക്കാന്‍ നടപടി
19. ജല സമ്ബത്തില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഉതകുന്ന മല്‍സ്യ വിഭവ സംസ്‌കരണ ശാലകള്‍
20. മത്സ്യ മേഖലയിലെ ജീവിതം അടുത്തറിയുന്നതിനും വിവിധ മല്‍സ്യ ബന്ധന രീതികള്‍ നേരിട്ട് മനസിലാക്കുന്നതിനും 'മല്‍സ്യ ദര്‍ശന്‍ ടൂറിസം സര്‍ക്യൂട്ട്്'
21. മത്സ്യത്തൊഴിലാളികള്‍ക്കു ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഗ്രാമീണ ബാങ്കിന്റെ മാതൃകയില്‍ എശവെലൃശല െഉല്‌ലഹീുാലി േആമിസ. ലളിതമായ വ്യവസ്ഥയില്‍ വായ്പ പദ്ധതി
22. സുരക്ഷയ്ക്കും പുനരധിവാസത്തിനും ദുരന്തനിവാരണ കേന്ദ്രങ്ങള്‍
23. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ പ്രത്യേക സേന. ഇീമേെ ഏൗമൃറ, ജീഹശരല, എശവെലൃശല,െ ചമ്്യ തുടങ്ങിയ ഏജന്‍സികളെ സംയോജിപ്പിച്ചു സേനയ്ക്ക് സഹായം
24. മത്സ്യ ബന്ധനം, വിപണനം, സംസ്‌കരണം, കയറ്റുമതി തുടങ്ങിയവക്ക് ഊന്നല്‍ നല്‍കി സമഗ്ര വികസനത്തിന് വഴി തെളിയിക്കുന്ന 'സ്‌പെഷ്യല്‍ ഫിഷറീസ് സോണുകള്‍'
25.മത്സ്യ മേഖലയിലെ യുവതി യുവാക്കളെ പുതിയ തൊഴിലുകള്‍ക്കായി പ്രാപ്തരാക്കുന്ന നൈപുണ്യ വികസന പദ്ധതി.ഇതിനായി മള്‍ട്ടി സ്‌കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
26. തീരപ്രദേശത്തെ ജനവാസ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം ശുചിമുറികള്‍
27. മത്സ്യ തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് 'ഏക ജാലക സംവിധാനം'
28. മത്സ്യമേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന സാമ്ബത്തിക സഹായത്തില്‍ 20 % വര്‍ദ്ധന.
29. മത്സ്യ മേഖലയിലെ കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുളള വിദ്യാഭ്യാസത്തിന് 'വ്യാസ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍'
30. കേരളത്തിലെ പ്രത്യേക ഇനം മത്സ്യങ്ങള്‍ക്കു വിപണി ഉറപ്പാക്കാന്‍ ഭൗമ സൂചിക
31.സമുദ്രജല സംസ്‌കരണം ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം
32. മത്സ്യം കേടു കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിന് ശീതികരിച്ച ട്രെയിനുകള്‍ (ൃലളശഴലൃമലേറ ൃേമശി)െ
33. പ്രളയകാലത്തു മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ച മത്സ്യ തൊഴിലാളികളുടെ ആത്മത്യാഗത്തിന്റെ ആദര സൂചകമായി തീരദേശത്തു ആകര്‍ഷകമായ പാര്‍ക്കുകള്‍. അനുബന്ധമായി കണ്‍വെന്‍ഷന്‍ സെന്റര്‍, ഫുഡ് കോര്‍ട്ട് , ഓഷ്യനേറിയം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നിവ. ഇതില്‍ നിന്നുള്ള വരുമാനം മത്സ്യ മേഖലക്ക്.
34.'ഫ്രഞ്ച് റിവിയേര'യുടെ മാതൃകയില്‍ തീരദേശങ്ങള്‍ വികസിപ്പിച്ച് അത്യന്താധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി 'കേരളാ റിവിയേര' വികസിപ്പിക്കും അതില്‍ നിന്നുണ്ടാകുന്ന സാമ്ബത്തിക നേട്ടം മത്സ്യ മേഖലയ്ക്ക് ലഭ്യമാക്കും.
35.സംസ്ഥാനത്തെ നദികളിലും പുഴകളിലും കായലുകളിലും കുളങ്ങളിലും റിസര്‍വോയെറുകളിലും മത്സ്യസമ്ബത്ത് വര്‍ദ്ധിപ്പിക്കാനും മത്സ്യബന്ധനം വികസിപ്പിക്കാനുള്ള സമഗ്ര പദ്ധതി
പട്ടികജാതി-പട്ടികവര്‍ഗ്ഗക്ഷേമം
1. ഭൂരഹിതരായ പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കൃഷിക്കായി കുറഞ്ഞത് അഞ്ചേക്കര്‍ ഭൂമി
2. പട്ടികവര്‍ഗ്ഗക്കാരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കും
3. പട്ടികജാതി - പട്ടികവര്‍ഗ്ഗ കോളനികളില്‍ ഗതാഗതം, വൈദ്യുതി, വെളളം, റോഡ്, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കുട്ടികളുടെ വിദ്യഭ്യാസത്തിനും സമഗ്രപദ്ധതി
4. ആധുനിക സമൂഹത്തിലെ പുതിയ സാദ്ധ്യതകള്‍ കണ്ടെത്തി മുന്നേറാന്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തെ പ്രാപ്തരാക്കുന്ന പ്രത്യേക ഘടക പദ്ധതിയും (ുെലരശമഹ രീാുീിലി േുഹമി ) ട്രൈബല്‍ സബ് പ്ലാനും പരിഷ്‌ക്കരിക്കും.
5. പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭൂമി, പാര്‍പ്പിടം, മെച്ചപ്പെട്ട വിദ്യാഭ്യാസം,തൊഴില്‍,ഭക്ഷണം,ആരോഗ്യം എന്നിവ ഉറപ്പാക്കുതിനുള്ള പ്രത്യേക പാക്കേജ്
6. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സാമ്ബത്തിക സഹായത്തില്‍ 20 ശതമാനം വര്‍ദ്ധന
7. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ക്ഷേമത്തിനും തൊഴില്‍ സംരംഭത്തിനും പ്രത്യേക കര്‍മ്മപദ്ധതി
8. ആദിവാസി ക്ഷേമ മിഷന്‍ രൂപീകരിക്കും.
ജലം
1. സംസ്ഥാനത്തെ നദികളെ പുനരുജ്ജീവിപ്പിച്ച് ജലസമ്ബന്നമാക്കുവാന്‍ പ്രത്യേക കര്‍മ്മ പദ്ധതി
2. പമ്ബാ ആക്ഷന്‍ പ്‌ളാന്‍, ഭാരതപ്പുഴ സുരക്ഷാ പദ്ധതി, പെരിയാര്‍ ശൂദ്ധീകരണ പദ്ധതി തുടങ്ങി വിവിധ നദികള്‍ക്ക് വേണ്ടി തയ്യറാക്കിയതും എന്നാല്‍ നിലച്ചുപോയതുമായ പദ്ധതികളുടെ പുനരുജ്ജീവനം
3. ജലസമ്ബത്തിന്റെ സംരക്ഷണത്തിനും പുഴകള്‍ മലീമസമാക്കുന്നത് തടയുന്നതിനും കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമഭേദഗതി
4. വെള്ളപ്പൊക്ക കെടുതിയില്‍ വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കും അവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം
5. ശുദ്ധജല ലഭ്യത മനുഷ്യാവകാശമായി പ്രഖ്യാപിക്കും
6. ജല അതോറിറ്റി ഈടാക്കുന്ന ചാര്‍ജ്ജുകള്‍ നിര്‍ണയിക്കാന്‍ വൈദ്യുതി മേഖലയുടെ മാതൃകയില്‍ റെഗുലേറ്ററി സംവിധാനം
7. തമിഴ്‌നാടിന്റെ സഹകരണത്തോടെ മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌ന പരിഹാരം
ഊര്‍ജ്ജം
1. വൈദ്യുതി മേഖലയില്‍ സ്വയംപര്യാപ്തത
2. പാരിസ്ഥിതിക പരിഗണനകളും കേരളത്തിന്റെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യവും കണക്കിലെടുത്തു മിനി & മൈക്രോ ജലവൈദ്യുത പദ്ധതികളെയും, സോളാര്‍ എനര്‍ജി, വിന്‍ഡ് എനര്‍ജി, വേവ് എനര്‍ജി, ബയോമാസ് എനര്‍ജി, ജിയോ തെര്‍മല്‍ എനര്‍ജി തുടങ്ങിയ വിവിധ സങ്കേതങ്ങളെയും സംയോജിപ്പിച്ചു നവ കേരള എനര്‍ജി മിഷന്‍ സ്ഥാപിക്കും.മുടങ്ങികിടക്കുന്ന 731 മെഗാവാട്ട് ഉത്പാദന ശേഷിയുളള 94 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കും.
3. "വീടിനൊപ്പം വെളിച്ചം' പദ്ധതി നടപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും ഒരു സോളാര്‍ വൈദ്യുതി പ്ലാന്റ് എന്ന ലക്ഷ്യം കൈവരിക്കാന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുതിന് 25% മുതല്‍ 50 % വരെ സബ്‌സിഡിയും ഉദാര വ്യവസ്ഥകളോടെ ബാങ്ക് വായ്പയും
4. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്ത്താക്കള്‍ക്കു സൗജന്യവൈദ്യുതി
5. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി.യുടെ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന കേന്ദ്ര നിര്‍ദേശത്തിന് അംഗീകാരം.
6. ദാരിദ്ര്യരേഖക്ക് കീഴിലുള്ളവര്‍ക്കു സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉജ്ജ്വല്‍ പദ്ധതി വ്യാപകമാക്കും.ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 6 സിലിണ്ടര്‍ സൗജന്യം
7. പെട്രോളിനും ഡീസലിനും വില കുറച്ച് അവ 60 നും 65 നും ഇടയിലുള്ള വിലയില്‍ ലഭ്യമാക്കും.
8. സംസ്ഥാനത്ത് പ്രീ-പെയ്ഡ് വൈദ്യുതി ലഭ്യമാക്കും.അതിനായി പ്രീ-പെയ്ഡ് മീറ്ററുകള്‍ സ്ഥാപിക്കും.
9. ബയോഗ്യാസ്, ബയോമാസ്സ്, മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം തുടങ്ങിയ പരിപാടികള്‍ ശക്തിപ്പെടുത്താന്‍ അനെര്‍ട്ടിനെ പുനഃസംഘടിപ്പിക്കും. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് പകരമായി ജൈവമേഖലയില്‍ സംഭരംഭങ്ങള്‍ ആരംഭിക്കുവാന്‍ അനെര്‍ട്ടില്‍ ഗവേഷണ പഠന സൗകര്യം
ഗ്രാമീണ വികസനം
1. പട്ടിണി നിര്‍മ്മാര്‍ജ്ജനം, എല്ലാവര്‍ക്കുംതൊഴില്‍, സാമൂഹ്യനീതി എന്നിവ ഉറപ്പാക്കിയും, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം,പോഷകാഹാരം എന്നിവയില്‍ സ്വയം പര്യാപ്തത കൈവരിച്ചും, ശുദ്ധജലം, ശുചിത്വം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, റോഡുകള്‍, സ്ഥിരവരുമാനം എന്നിവ ഉറപ്പാക്കിയും പഞ്ചായത്തുകള്‍ ഗ്രാമസ്വരാജാക്കി മാറ്റും.
2. കേന്ദ്രസര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ് പ്രോഗ്രാം പ്രകാരമുള്ള അടിസ്ഥാന സൗകര്യ വികസനം എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കും. ഇതിലൂടെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലെയും വീടുകള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം , ശൗചാലയം,ഖരമാലിന്യസംസ്‌ക്കരണ സംവിധാനം, റോഡ് ,തെരുവ് വിളക്കുകള്‍, പ്രൈമറി സ്‌കൂളുകള്‍, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കും
3. എല്ലാ ഗ്രാമീണ റോഡുകളും അഞ്ചുവര്‍ഷത്തെ ഗ്യാരന്റിയോടെ നവീകരണം.
4. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് ഗുണഭോക്താക്കളെ ബോധവാന്മാരാക്കുന്നതിനും പദ്ധതികളുടെ പ്രയോജനം ഉറപ്പു വരുത്തുന്നതിനുമായി ഹെല്‍പ്പ് ഡെസ്‌കുകള്‍ എന്ന നിലയില്‍ 'വഴികാട്ടി കാര്യാലയങ്ങള്‍'
5. എല്ലാ ഗ്രാമങ്ങളിലും വൈദ്യൂതി/ഗ്യാസ് അധിഷ്ഠിത ശ്മശാനങ്ങള്‍
6. ഒരു വീട്ടിലെ ഒരംഗത്തിനെങ്കിലും തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം
അടിസ്ഥാന സൗകര്യവികസനം / ഗതാഗതം
1. സംസ്ഥാന വികസനത്തില്‍ പ്രഥമ പരിഗണന അടിസ്ഥാന സൗകര്യ വികസനത്തിന്.
2. കേന്ദ്ര സര്‍ക്കാരില്‍ നിന്നുളള ഉദാരമായ സഹായസഹകരണം ഫലപ്രദമായും സമയബന്ധിതമായും പ്രയോജനപ്പെടുത്തി റോഡ് കണക്റ്റിവിറ്റി മികവുറ്റതാക്കും.
3. കളിയിക്കാവിള മുതല്‍ മഞ്ചേശ്വരം വരെ സുഗമയായ യാത്രയ്ക്ക് ആറു വരി പാത.
4. പാതയോരങ്ങളില്‍ സ്വകാര്യ സംരംഭകരുടെ സഹായത്തോടെ മോട്ടലുകളും വിശ്രമകേന്ദ്രങ്ങളും
5. നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് റോഡ് - ജല - വ്യോമ- റെയില്‍ - സമുദ്ര ഗതാഗതം ഒരു പൊതു ഗതാഗത ഗ്രിഡിന്റെ ഭാഗമാക്കി വികസിപ്പിക്കും.
6. വിമാനത്താവളം, പാര്‍വതി പുത്തനാര്‍, വേളി റെയില്‍വേ സ്റ്റേഷന്‍, കടത്തീരം എന്നീ സൗകര്യങ്ങള്‍ ഒരു പ്രദേശത്തു തന്നെ ഉള്ളതിനാല്‍ ഗ്രിഡിന്റെ പ്രവര്‍ത്തനം തിരുവനന്തപുരത്ത് ആരംഭിക്കും.
7. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുളള ഓരോ വിമാനത്താവളത്തെയും ബന്ധപ്പെടുത്തി വിമാനസര്‍വീസ്
8. ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ പുതിയ വിമാനത്താവളങ്ങള്‍ക്ക് നടപടി
9. ശബരിമല തീര്‍ത്ഥാടകരുടെയും മധ്യതിരുവിതാംകൂറുകാരുടെയും താല്‍പര്യം കണക്കിലെടുത്ത് വിമാനത്താവളത്തിന് ഉചിതമായ സ്ഥലം
10. സംസ്ഥാനത്തെ ചരക്ക് ഗതാഗതം ജലമാര്‍ഗ്ഗത്തിലാക്കുന്നതിന് സംവിധാനം
11. കേരളത്തിലെ ചെറുതുറമുഖങ്ങളെ ഗതകാല പ്രൗഢിയിലേക്ക് തിരികെ കൊണ്ടുവരും.
12. കൂടുതല്‍ ചെറു തുറമുഖങ്ങള്‍
13. വയനാട് ജില്ലയിലെ താമരശ്ശേരി ചുരത്തിനു സമാന്തരമായി പുതിയ റോഡ്
14. പരിസ്ഥിതിക്കു കോട്ടം തട്ടാതെ നഗര ഗതാഗതം സുഗമമാക്കുതിനായി കേബിള്‍ ട്രാമുകള്‍.
15. പുഴകളെയും കായലുകളെയും കൂട്ടിയിണക്കി സംസ്ഥാനത്തുടനീളം സമാന്തര ജലഗതാഗത ശൃംഖല സാക്ഷാത്കരിക്കും. മുന്‍ രാഷ്രപതി എ.പി.ജെ.അബ്ദുള്‍ കലാം അവതരിപ്പിച്ച ജല ഗതാഗതത്തിനുള്ള ബൃഹത്തായ പദ്ധതി യാഥാര്‍ഥ്യമാക്കും.
16. പ്ലാസ്റ്റിക്കും റബ്ബറും ഉപയോഗിച്ച് റോഡുകള്‍ പണിയും.
17. കെഎസ്‌ആര്‍ടിസിയെ അടിമുടി അഴിച്ചു പണിയും.
18. ഗടഞഠഇ യെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കും ഹ്രസ്വദൂര സര്‍വ്വീസുകള്‍ക്കുമായി രണ്ട് മേഖലകളായി വിഭജിക്കും.
19. മുതിര്‍ പൗരന്മാര്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര
20. ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ശമ്ബളവും പെന്‍ഷനും കൃത്യമായി നല്‍കും. ഗടഞഠഇ യില്‍ 10 വര്‍ഷമായി മുടങ്ങി കിടക്കുന്ന ശമ്ബള പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും. ഉഅ കുടിശിക പൂര്‍ണമായും നല്‍കും. പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുളള സാദ്ധ്യതകള്‍ ആരായും.
21. 'സ്വിഫ്റ്റ'് തുടങ്ങിയ വികേന്ദ്രീകൃത നടപടികള്‍ നിര്‍ത്തലാക്കും.
22. പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ഒശഴവംമ്യ ഇലഹഹ രൂപീകരിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകളുടെയും പാലങ്ങളുടെയും പണികള്‍ നവീകരിക്കും
23. മേട്ടോര്‍ നിയമഭേദഗതി നടപ്പില്‍ വരുത്തി നിലവിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളെ ആധുനികവത്കരിക്കും.
24. 300 കിലോ ലിറ്ററില്‍ താഴെ വില്പ്പനയുള്ള പെട്രോള്‍ പമ്ബുകള്‍ക്ക് സമീപം പുതിയ പമ്ബുകള്‍ അനുവദിക്കാന്‍ ദൂര പരിധി നിശ്ചയിക്കും.
കൃഷി
1. കാര്‍ഷികമേഖലയില്‍ മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉല്‍പ്പാദനത്തിന് സാങ്കേതികവിദ്യകളുടെ ഉപയോഗം. അതിനുളള സ്റ്റോറേജ് സെന്ററുകള്‍, വ്യവസായ ശാലകള്‍ എന്നിവ സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും ആരംഭിക്കും
2. മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ദേശീയ, അന്തര്‍ദേശീയ വിപണികള്‍ കണ്ടെത്തും
3. ഭക്ഷ്യ സംസ്‌കരണ ശൃംഖലകള്‍ സ്ഥാപിക്കും.
4. യുവ സംരംഭകരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനായി കാര്‍ഷിക സംരംഭകത്വ പരിശീലനം. പരിശീലനം ലഭിച്ച് കാര്‍ഷികസംരംഭകത്വം നടത്തുന്നവര്‍ക്ക് 60 വയസ്സു കഴിഞ്ഞാല്‍ പെന്‍ഷന്‍
5. കര്‍ഷകര്‍ക്ക് സമഗ്ര വിള ഇന്‍ഷുറന്‍സ്്
6. ഒരോ നിയോജക മണ്ഡലത്തിലെയും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തിനെ തെരഞ്ഞെടുത്ത് കാര്‍ഷിക രംഗത്ത് സമഗ്ര വികസനം. കൃഷി, മൃഗപരിപാലനം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം, ചെറുകിട ഭക്ഷ്യസംസ്‌കരണം, കാര്‍ഷികോത്പന്നങ്ങളുടെ സംഭരണം, പരമ്ബരാഗത കൃഷിയറിവുകളുടെ സംരക്ഷണവും ശേഖരണവും, ഗ്രാമീണ ചെറുകിട വിപണികളുടെ രൂപീകരണം തുടങ്ങി കൃഷിയിലും കാര്‍ഷികാനുബന്ധ വിഷയങ്ങളിലും കൃഷിഭവന്‍, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷിക വികസന കേന്ദ്രം, ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കും.
7. നാണ്യവിളകള്‍, ഭക്ഷ്യ വിളകള്‍,പഴം,പച്ചക്കറി തുടങ്ങിയവയ്ക്ക് താങ്ങുവില പ്രഖ്യാപിക്കും. താങ്ങുവിലയ്ക്ക് താഴെ വില കുറയുകയാണെങ്കില്‍ അത് സര്‍ക്കാര്‍/സഹകരണ സംഘം ഏജന്‍സികള്‍ വഴി താങ്ങുവില കൊടുത്ത് സംഭരിക്കും.ഇതോടൊപ്പം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുളള സംഭരണശാലകള്‍ സ്ഥാപിക്കും.
8. വിഷരഹിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിനാവശ്യമായ ജൈവഭക്ഷ്യ വിഭവങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതി
9. ഉല്‍പ്പാദന ചെലവ് സംബന്ധിച്ച് കര്‍ഷകര്‍ക്ക് താങ്ങാവുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കും
10. പാലിന്റെ മൂല്യവര്‍ദ്ധന ലാക്കാക്കി ക്ഷീരാധിഷ്ഠിത വ്യവസായങ്ങളുടെ പ്രോത്സാഹനം
11. മുഴുവന്‍ കര്‍ഷകര്‍ക്കും ശാസ്ത്രീയമായി കൃഷി പഠിക്കുന്നതിന് ഹ്രസ്വ കാല കോഴ്‌സുകള്‍
12. ജൈവ കൃഷി, പ്രകൃതി കൃഷി തുടങ്ങിയവ പ്രോത്സാഹിപ്പിക്കുവാനും വ്യാപകമാക്കുവാനും പ്രത്യേക വകുപ്പ്
13. ജില്ലാതലത്തില്‍ കാര്‍ഷിക ഉല്‍പ്പാദന സംഘങ്ങള്‍
14. കാര്‍ഷിക രംഗത്തു സാധ്യമായിടത്തെല്ലാം യന്ത്രവത്കരണം
15. യുവാക്കളുടെയും കൃഷിശാസ്ത്ര വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തത്തോടെ ഊര്‍ജ്ജിതമായ കാര്‍ഷിക ഗവേഷണം
16. ഫലവര്‍ഗ്ഗങ്ങളുടെ സംഭരണവും മൂല്യവര്‍ദ്ധനോപാധികളും സാധ്യമാക്കുന്നതിന് ഫ്രൂട്ട്‌സ് പ്രെമോഷന്‍ ബോര്‍ഡ്
17. ഗവേഷണം-കൃഷി-കാര്‍ഷിക വ്യവസായം എന്ന ഫോര്‍മുല നടപ്പാക്കുന്നതിന് വിദ്യാര്‍ത്ഥികളും കര്‍ഷകരും വ്യവസായകരും അടങ്ങുന്ന സംഘങ്ങളുടെ രൂപീകരണം
18. റബ്ബര്‍ - ചകിരി അധിഷ്ഠിത വ്യവസായങ്ങളുടെ പ്രോത്സാഹനം.
19. കര്‍ഷകര്‍ക്ക് ഉല്പ്പന്നങ്ങള്‍ നേരിട്ട് വില്‍പ്പന നടത്താന്‍ പഞ്ചായത്തുകള്‍തോറും കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍
20. കൃഷിയിടങ്ങളിലെ വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് പൂര്‍ണ സംരക്ഷണം
21. 'ഇത്തിരി മണ്ണില്‍ ഒത്തിരി വിളവ'് എന്ന പേരില്‍ ജൈവ കൃഷിക്ക് ഊന്നല്‍ നല്‍കി കാര്‍ഷികോല്‍പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാനുള്ള തീവ്രയജ്ഞ പരിപാടി
22. മദ്ധ്യവര്‍ത്തികളെ ഒഴിവാക്കി കാര്‍ഷിക വിളകള്‍ കര്‍ഷകരില്‍ നിന്നു നേരിട്ട് ഉപഭോക്താവിന് എത്തിച്ചു കൊടുക്കുന്ന ഓണ്‍ലൈന്‍ വിപണന സംവിധാനം
23. 'പാടത്തു നിന്നു പാളത്തിലേക്ക്' എന്ന പേരില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ കേടു വരാതെ സൂക്ഷിച്ച് വിവിധ സംസ്ഥാനങ്ങളിലെ വിപണികളിലേക്ക് കയറ്റി അയയ്്ക്കാന്‍ കഴിയുന്ന ശീതികരിച്ച ട്രെയിനുകള്‍ ഏര്‍പ്പെടുത്തുവാന്‍ റയില്‍വേയുമായി ചേര്‍ന്ന് പദ്ധതി
24. 'പാടം ഒരു പാഠം' എന്ന പദ്ധതി ആവിഷ്‌ക്കരിച്ച് നവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനായി സ്‌കൂളുകളില്‍ പഠനത്തിന്റെ ഭാഗമായി കൃഷി പ്രവര്‍ത്തന പരിചയം
25. പരമ്ബരാഗത വിത്തിനങ്ങള്‍ അന്യംനിന്നു പോകാതെ സംരക്ഷിക്കാന്‍ 'ജീന്‍ ബാങ്ക'്
26. മൃഗപരിപാലന,ക്ഷീര വികസന രംഗത്തെ കര്‍ഷകരുടെ വരുമാനം 5 വര്‍ഷം കൊണ്ട് ഇരട്ടിയാക്കാനും കാലിസമ്ബത്തു വര്‍ദ്ധിപ്പിക്കാനുതകുന്ന നൂതന പദ്ധതി
27. സൗരോര്‍ജ്ജാധിഷ്ഠിത കൃഷി സമ്ബ്രദായത്തിന്റെ പ്രോത്സാഹനം
28. കൃഷിഭൂമി ഭാവിയില്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാതിരിക്കാന്‍ ശക്തമായ നിയമ നിര്‍മാണം
29. കാര്‍ഷിക മേഖലയ്ക്കായി ദീര്‍ഘകാല വായ്പനിധി
30. രണ്ടാം കുട്ടനാട് പാക്കേജ് തദ്ദേശീയരായ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി നടപ്പാക്കി മേഖലയിലെ പ്രശ്‌നങ്ങളുടെ പരിഹാരം
31. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ രൂപീകരിച്ച് കര്‍ഷക ക്ഷേമപദ്ധതികള്‍
32. യുവ സംരംഭകരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനായി കാര്‍ഷിക സംരംഭകത്വ പരിശീലനം
33. എല്ലാ കാര്‍ഷിക വിളകള്‍ക്കും വിള ഇന്‍ഷുറന്‍സ്
34. കേരളത്തെ സുഗന്ധവ്യജ്ഞന വ്യാപാര കേന്ദ്രമാക്കിയുളള വികസനം
35. കര്‍ഷകന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കര്‍ഷക സംരക്ഷണ നിയമം
ഭക്ഷ്യം
1. ഒരാള്‍ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കേരളത്തെ അന്നപൂര്‍ണ സംസ്ഥാനമാക്കും.
2. എല്ലാ പഞ്ചായത്തുകളിലും 'നമോ ഭക്ഷണ ശാലകള്‍' ആരംഭിച്ച് പത്തു രൂപയ്ക്കു പ്രഭാത ഭക്ഷണവും ഇരുപത് രൂപയ്ക്ക് ഉച്ച ഭക്ഷണവും പത്തു രൂപയ്ക്കു രാത്രി ഭക്ഷണവും നല്‍കും.
3. ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ ജാമ്യമില്ലാത്ത വകുപ്പാക്കി 5 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപയുടെ പിഴയും ചുമത്തുന്ന നിയമ ഭേദഗതികളൊടെ ഫുഡ് അഡല്‍ട്രേഷന്‍ പ്രിവന്‍ഷന്‍ ആക്‌ട് കൊണ്ട് വരും.
ആരോഗ്യം
1. രോഗപ്രതിരോധത്തിനു ഊന്നല്‍ കൊടുത്തും പോഷകാഹാരം,ശുദ്ധജലം, ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തും സമഗ്രമായ 'പുതിയൊരു സ്വസ്ഥ്യ കേരളം' എന്ന പേരില്‍ ആരോഗ്യനയം
2. ആയൂഷ്മാന്‍ ഭാരത് പദ്ധതിയും സമാന രീതിയിലുള്ള വിവിധ കേന്ദ്ര-സംസ്ഥാനപദ്ധതികളും ഏകോപിപ്പിച്ച് ബി.പി.എല്ലുകാര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെയുളള സൗജന്യ ചികിത്സാസഹായ പദ്ധതി. എ.പി.എല്ലുകാര്‍ക്കും ഉപാധികളൊടെ ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും
3. പഞ്ചായത്തുതോറും ജന്‍ ഔഷധി കേന്ദ്രങ്ങള്‍
4. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്)ന് അനുയോജ്യ സ്ഥലം കണ്ടെത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും
5. ഭാരതത്തിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തെ ആരോഗ്യ പരിപാലന രംഗത്തെ ആഗോള കേന്ദ്രമാക്കി മാറ്റും
6. ജില്ലാ ആശുപത്രികളെ മള്‍ട്ടി - സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളായി ഉയര്‍ത്തും
7. എല്ലാ മെഡിക്കല്‍ കോളേജ് ആശൂപത്രികളെയും സൂപ്പര്‍ - സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കി മാറ്റും.
8. റിജീയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ നിലവാരത്തിലുള്ള ക്യാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും
9. ആയുര്‍വേദ,സിദ്ധ,യുനാനി,ഹോമിയോ(ആയുഷ്) തുടങ്ങി പരമ്ബരാഗത ചികില്‍സ മേഖലകളില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ
10. സ്വകാര്യ ആശുപത്രീകള്‍ ഉള്‍പ്പടെ എല്ലാ ചികിത്സ കേന്ദ്രങ്ങളില്‍ നിന്നും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കും
11. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ അഞ്ച് കിടക്കകളെങ്കിലും ഉള്ള ആശുപത്രികള്‍ ആയി ഉയര്‍ത്തും.
12. മുതിര്‍ന്ന പൗരന്മാരെ വീടുകളില്‍ സന്ദര്‍ശിച്ചു ചികിത്സ നല്‍കുന്നതിന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ചുമതലപ്പെടുത്തും
13. പട്ടികജാതി പട്ടികവര്‍ഗ്ഗ ആവാസ കേന്ദ്രങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും വൈദ്യ സഹായം എത്തിക്കാന്‍ ബ്ലോക്ക് തലത്തില്‍ മൊബൈല്‍ ആശുപത്രികള്‍
14. ദൂര സ്ഥലങ്ങളില്‍ നിന്നും ചികിത്സക്ക് പ്രധാന ആശുപത്രികളില്‍ എത്തുന്ന ബി.പി.എല്‍കാരായ രോഗികള്‍ക്കു സൗജന്യ താമസ സൗകര്യം
15. 50% പി.ജി.സീറ്റുകള്‍ ഗ്രാമീണ മേഖലയില്‍ ഗവണ്മെന്റ് സര്‍വ്വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് നീക്കി വെയ്ക്കും.
16. നഴ്‌സിംഗ് പാരാമെഡിക്കല്‍ അനുബന്ധ വിഷയങ്ങള്‍ തുടങ്ങിയവയുടെ പഠനത്തിന് ജില്ലകള്‍തോറും സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍
17. എല്ലാ പബ്‌ളിക് ഹെല്‍്ത്ത് സെന്ററുകളിലും ടെലിമെഡിസിന്‍ സംവിധാനം
18. നാട്ടുവൈദ്യം, പാരമ്ബര്യ വൈദ്യം, ഗോത്ര വൈദ്യം, ഗൃഹ വൈദ്യം തുടങ്ങിയ തദ്ദേശീയ ചികിത്സാ രീതികള്‍ക്ക് പ്രോത്സാഹനം
പിന്നാക്കക്ഷേമം
1. ആര്‍ട്ടിസാന്‍ ക്ഷേമത്തെ കുറിച്ച് പഠനം നടത്തിയ ഡോ .പി.എന്‍. ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമുദായ നേതാക്കളുമായി ചര്‍ച്ച ചെയ്തു നടപ്പാക്കും.
2. പരമ്ബരാഗത തൊഴില്‍ സമൂഹത്തിന്റെ തൊഴില്‍ സംരക്ഷിക്കാന്‍ നിയമം നിര്‍മ്മാണം
3. ആര്‍ട്ടിസാന്‍ ഡെവലെപമെന്റ് കോര്‍പറേഷന്റെ പദ്ധതികള്‍ക്ക് പ്രത്യേക ഫണ്ട്
4. പൈതൃക തൊഴില്‍ ഗ്രാമങ്ങള്‍ സംരക്ഷിക്കാന്‍ പദ്ധതി
5. അറുപത് വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ആര്‍ട്ടിസാന്‍സിനും 3000 രൂപ പെന്‍ഷന്‍
6. പയ്യന്നൂര്‍ പവിത്ര മോതിരം, ആറന്മുള കണ്ണാടി, മാന്നാര്‍ ഓട്ടുപാത്ര നിര്‍മാണം, ചുണ്ടന്‍ വള്ളങ്ങള്‍, പള്ളിയോടങ്ങള്‍, വിഗ്രഹ നിര്‍മാണം, ഹൗസ് ബോട്ടുകള്‍, സംഗീതോപകരണങ്ങള്‍ തുടങ്ങിയ പരമ്ബരാഗത നിര്‍മാണം നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് .ശിലാശില്പ ,വിഗ്രഹ, ഓട്ടു വ്യവസായങ്ങളുടെ കേന്ദ്രമായ ചെങ്ങൂര്‍ - മാന്നാര്‍ എന്നിവ അടങ്ങിയ പ്രദേശത്തെ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കും
7. പരമ്ബരാഗത തൊഴില്‍ സമുദായങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരുമായി ചര്‍ച്ച ചെയ്തു അവരുടെ തൊഴില്‍ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.
8. പിന്നാക്ക വിഭാഗത്തിലെ പരിഗണിക്കപ്പെടാതെ പോകുന്ന സമുദായങ്ങള്‍ക്ക് ബോര്‍ഡ്,കോര്‍പ്പറേഷന്‍ എന്നിവയില്‍ അര്‍ഹമായ പ്രാതിനിധ്യം
9. അവഗണിക്കപ്പെടുന്ന പിന്നാക്ക സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി
ആസൂത്രണം
അപ്രസക്തമായ സംസ്ഥാന ആസൂത്രണ ബോര്‍ഡിനു പകരം കേന്ദ്രത്തിന്റെ നീതി ആയോഗ്് മാതൃകയില്‍ കേരളത്തിന്റെ സമഗ്രവും സന്തുലിതവുമായ വികസനത്തിനു രൂപവും ഭാവവും നല്‍കാന്‍ കേരള വികസന സമിതി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമല്ലാത്ത സ്വതന്ത്ര സംവിധാനമായിരിക്കും ഈ വികസന സമിതി. കേരളത്തിനു അകത്തും പുറത്തുമുള്ള പ്രഗത്ഭര്‍ അടങ്ങുന്ന സമിതിക്കു സര്‍ക്കാരിന്റെ പ്രവര്‍ത്തനം നീരിക്ഷിച്ചു വിമര്‍ശിക്കാനും തിരുത്താനുമുള്ള അവകാശവും അധികാരവും. തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സംസ്ഥാന വികസന സമിതിക്കു കീഴില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലാ വികസന സമിതികള്‍.
വിവരസാങ്കേതിക മേഖല
1. കേരളം വിട്ടുപോയ വിവര സാങ്കേതിക രംഗത്തെ പ്രതിഭകളെ തിരികെ ആകര്‍ഷിക്കത്തക്ക രീതിയില്‍ വിവര സാങ്കേതിക വ്യവസായത്തിന്റെ വിളഭൂമിയായി കേരളത്തെ വികസിപ്പിക്കാനുള്ള ഒരു ബൃഹദ്പദ്ധതി.
2. സംസ്ഥാനത്തിന്റെ സ്ഥലദൗര്‍ലഭ്യവും മനുഷ്യശേഷിയും പാരിസ്ഥിതിക പ്രത്യേകതകളും പരിഗണിച്ചു കേരളത്തിന് ഏറ്റവും ഇണങ്ങുന്ന വ്യവസായം എന്ന നിലയ്ക്ക് വ്യവസായ വികസനത്തില്‍ ഐ ടിക്കു മുന്‍ഗണന.
3. സിലിക്കോണ്‍ വാലി മാതൃകയില്‍ ഒരു സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തതോടെ(PPP) 'നമോ ടെക്‌നോ വാലി'കള്‍.