സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമെന്ന് ചാനൽ അഭിപ്രായ സര്‍വേഫലം
തിരുവനന്തപുരം: എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി ന്യൂസ്- സീ വോട്ടര്‍ രണ്ടാംഘട്ട അഭിപ്രായ സര്‍വേ. മാര്‍ച്ച് 19-നാണ് ആദ്യഘട്ട അഭിപ്രായ സര്‍വേ പുറത്തെത്തിയത്. അതിലെ കണക്കുകളേ അപേക്ഷിച്ച്…
തിരുവനന്തപുരം: എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി ന്യൂസ്- സീ വോട്ടര്‍ രണ്ടാംഘട്ട അഭിപ്രായ സര്‍വേ. മാര്‍ച്ച് 19-നാണ് ആദ്യഘട്ട അഭിപ്രായ സര്‍വേ പുറത്തെത്തിയത്. അതിലെ കണക്കുകളേ അപേക്ഷിച്ച്…
തിരുവനന്തപുരം: എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി ന്യൂസ്- സീ വോട്ടര്‍ രണ്ടാംഘട്ട അഭിപ്രായ സര്‍വേ. മാര്‍ച്ച് 19-നാണ് ആദ്യഘട്ട അഭിപ്രായ സര്‍വേ പുറത്തെത്തിയത്. അതിലെ കണക്കുകളേ അപേക്ഷിച്ച് എല്‍.ഡി.എഫിന് രണ്ടു സീറ്റുകള്‍ കുറയാനും യു.ഡി.എഫിന് രണ്ട് സീറ്റുകള്‍ കൂടിയേക്കാമെന്നും രണ്ടാം ഘട്ട അഭിപ്രായ സര്‍വേ പറയുന്നു. മാര്‍ച്ച് 19-ന് പുറത്തെത്തിയ ആദ്യഘട്ട സര്‍വേയില്‍ 75-83 സീറ്റുകള്‍ വരെയായിരുന്നു എല്‍.ഡി.എഫിന് പ്രവചിച്ചിരുന്നത്. എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞുള്ള രണ്ടാംഘട്ട സര്‍വേ പ്രകാരം 73-83 സീറ്റ് വരെയാണ് എല്‍.ഡി.എഫിന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. രണ്ടാംഘട്ട അഭിപ്രായ സര്‍വേ പ്രകാരം യു.ഡി.എഫിന് 61 സീറ്റും ലഭിക്കും. 60 സീറ്റായിരുന്നു ആദ്യഘട്ട സര്‍വേയില്‍ പറഞ്ഞിരുന്നത്. എന്‍.ഡി.എയ്ക്ക് ഒരു സീറ്റാണ് ഇപ്പോള്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണയും എന്‍.ഡി.എയ്ക്ക് ഒരു സീറ്റാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.