ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കടകംപള്ളിയുടെ വിഡിയോ പുറത്ത്; തെരഞ്ഞെടുപ്പ് അടുത്തതോടെയുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്ന് സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം
ശബരിമല വിഷയം പ്രതിപക്ഷവും ബിജെപിയും നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആളികത്തിക്കുമ്പോള്‍ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രസാദവും സ്വീകരിച്ച് ദേവസ്വംമന്ത്രിയും കഴക്കൂട്ടം സിപിഎം സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍.ശ്രീകാര്യം…

ശബരിമല വിഷയം പ്രതിപക്ഷവും ബിജെപിയും നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആളികത്തിക്കുമ്പോള്‍ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രസാദവും സ്വീകരിച്ച് ദേവസ്വംമന്ത്രിയും കഴക്കൂട്ടം സിപിഎം സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍.ശ്രീകാര്യം കരുമ്പുകോണം മുടിപ്പുര ദേവീക്ഷേത്രത്തില്‍ ഇന്നലെ രാവിലെ കടകംപള്ളി നടത്തിയ ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.
https://youtu.be/-9azvgDSP9k
തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയത്തില്‍ കടകംപള്ളി മലക്കം മറിഞ്ഞിരുന്നു. അന്നത്തെ നിലപാടില്‍ കടകംപള്ളിയുടെ ഖേദ പ്രകടനം വിവാദമാവുകയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ക്ഷേത്ര ദര്‍ശന ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.