
രാഷ്ട്രപതിയെ വിദഗ്ദ്ധ ചികിത്സക്കായി എയിംസിലേയ്ക്ക് മാറ്റി
March 27, 2021കഴിഞ്ഞ ദിവസമുണ്ടായ നെഞ്ചുവേദയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിദഗ്ധ ചികിത്സ നല്‍കും. ഇതിനായി രാഷ്ട്രപതിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. എന്നാല്‍ രാഷ്ട്രപതിയുടെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു രാഷ്ട്രപതിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിരീക്ഷണലായിരുന്ന രാഷ്ട്രപതിയെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റാന്‍ വിദഗ്ധ സംഘം തീരുമാനിക്കുകയായിരുന്നു.