ലാൽ സാറാണ് സുൽത്താനിലെ താരമെന്ന് കാർത്തി

March 31, 2021 0 By Editor
കാർത്തി നായകനായ *സുൽത്താൻ* വെള്ളിയാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുകയാണ്. ചിത്രത്തിൻറെ സവിശേഷതകളെ കുറിച്ചു ചോദിച്ചാൽ കാർത്തി ആദ്യം പറയുന്നത് ഒപ്പം അഭിനയിച്ച നടൻ ലാലിനെ കുറിച്ചാണ്. നൂറു നാവാണ് കാർത്തിക്ക് ലാലിനെ കുറിച്ചു പറയുമ്പോൾ.
 
” സുൽത്താനിൽ ആദ്യന്തം ലാൽ സാർ എന്നോടൊപ്പമുണ്ടാവും . എൻ്റെ നായക കഥാപാത്രത്തിൻ്റെ ഓരോ വികാരങ്ങളിലും ഒപ്പം നിന്ന് പങ്കളിയാവുന്ന മുഴുനീള കഥാപാത്രമാണ് അദ്ദേഹത്തിൻ്റെത്. കട്ടപ്പാ എന്നാണു ഞാൻ അദ്ദേഹത്തെ വിളിക്കുക. വൈകാരികത നിറഞ്ഞ അഭിനയ മുഹൂർത്തങ്ങളിലാകട്ടെ, സ്റ്റണ്ട്- നൃത്ത രംഗങ്ങളിലാകട്ടെ എല്ലായിപ്പോഴും ലാൽ സാർ സിക്‌സർ അടിച്ചു. ലാൽ സാറാണ് സുൽത്താനിലെ താരം. മാത്രവുമല്ല വ്യക്തിപരമായി അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. ചെറുപ്പം മുതലേ സ്റ്റേജിൽ പെർഫോം ചെയ്ത് സംവിധായകനായും പ്രതിഭ തെളിയിച്ച അനുഭവങ്ങൾ എന്നോട് പങ്കു വെച്ചപ്പോൾ ലാൽ സാറിലെ കലാകാരനിൽ എനിക്ക് വിസ്മയം തോന്നി. അനുഭവ സമ്പന്നനായ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നു. സുൽത്താനിൽ ലാൽ എന്ന നടനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിന് മുതൽ കൂട്ടാണ്. തീർച്ചയായും ലാൽ സാറിൻ്റെ കഥാപാത്രം ഏറെ പ്രശംസ നേടും … കട്ടപ്പയെ പോലെ .” കാർത്തി പറഞ്ഞു.
ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിച്ച് ” റെമോ ” ഫെയിം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്ത ‘സുൽത്താൻ ‘ പ്രേക്ഷകർക്ക് പൂർണ്ണ സംതൃപ്തി പകരുന്ന ബ്രമാണ്ടമായ വിനോദ സിനിമ യായിരിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കാർത്തി ചിത്രമാണിത്