കോവിഡ്; സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുന്നു

കോവിഡ്; സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുന്നു

April 2, 2021 0 By Editor

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുന്നു. രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ആറ്​ മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന രോഗ വര്‍ധനയാണിത്​. കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ അതിരൂക്ഷമായി തുടരുന്നുവെന്നതിന്‍റെ സൂചനകളാണ്​ പുറത്ത്​ വരുന്നത്​.

469 പേര്‍ കഴിഞ്ഞ ദിവസം മാത്രം കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,63,396 ആയി ഉയര്‍ന്നു. നിലവില്‍ 6,14,696 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളത്​. 1,15,25,039 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, കര്‍ണാടക, പഞ്ചാബ്​, കേരള, തമിഴ്​നാട്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ രോഗികളില്‍ ഭൂരിപക്ഷവും. 84.61 ശതമാനം കോവിഡ്​ രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്​.

കോവിഡ്​ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്​. സ്​കൂളുകള്‍ അടച്ചും പൊതുസ്ഥലങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രി​ച്ചുമെല്ലാമാണ്​ സംസ്ഥാനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്​. ജില്ലകളിലെ ലോക്​ഡൗണിന്‍റെ കാര്യത്തില്‍ മഹാരാഷ്​ട്ര ഇന്ന്​ തീരുമാനമെടുക്കും.