തലക്കനം വേണ്ടെന്ന് പറഞ്ഞ വാര്‍ത്താ സമ്മേളനത്തിന്റെ പിറ്റേന്നു തന്നെ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി; പിന്നിൽ പാര്‍ട്ടിയിലെ വിഭാഗീയതയോ? അതോ മറ്റുള്ളവരോ !?
കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി, മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ സ്ഥാപിച്ച പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയിൽ. കട്ടൗട്ടിന്റെ…
കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി, മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ സ്ഥാപിച്ച പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയിൽ. കട്ടൗട്ടിന്റെ…
കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി, മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ സ്ഥാപിച്ച പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയിൽ. കട്ടൗട്ടിന്റെ തല വെട്ടിമാറ്റി. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച 24 അടിയുള്ള കട്ടൗട്ടാണ് നശിപ്പിച്ചത്.
തലക്കനം വേണ്ടെന്ന് പറഞ്ഞ വാര്‍ത്താ സമ്മേളനത്തിന്റെ പിറ്റേന്നു തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയതില്‍ സിപിഎമ്മില്‍ ആശങ്ക. കണ്ണുര്‍ പാര്‍ട്ടി യിയിലെ വിഭാഗീയതയുടെ ഭാഗമാണോ ഈ തല വെട്ടിമാറ്റല്‍ എന്ന സംശയം വിവിധ കോണില്‍ നിന്നുയര്‍ന്നിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ എതിരാളികളായ ആര്‍.എസ്.എസാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സിപിഎം പ്രാദേശിക നേത്യത്വവും പറയുന്നുണ്ടെങ്കിലും പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ധര്‍മ്മടം മണ്ഡലത്തില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് മുഖ്യമന്ത്രിയുടെ ബോര്‍ഡ് നശിപ്പിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ ഇവിടത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിച്ചു വരികയാണ്.