‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’; ബൂത്തിൽ പ്രതിഷേധവുമായി സ്ഥാനാർത്ഥിയുടെ ഭാര്യ

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ നടൻ മമ്മൂട്ടിയുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയതിനെതിരെ ബിജെപി സ്ഥാനാർഥി എസ്.സജിയുടെ ഭാര്യയുടെ നേതൃത്വത്തിൽ…

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ നടൻ മമ്മൂട്ടിയുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയതിനെതിരെ ബിജെപി സ്ഥാനാർഥി എസ്.സജിയുടെ ഭാര്യയുടെ നേതൃത്വത്തിൽ പ്രതിഷേധം.

രാവിലെ സ്ഥാനാർഥി എസ്.സജി വോട്ടു ചെയ്യാനെത്തിയപ്പോൾ മൊബൈൽ ഫോണിൽ വിഡിയോ പകർത്തിയത് വരണാധികാരി തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സ്ഥാനാർഥിയുടെ ഭാര്യ ‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’ എന്നു ചോദിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. മറ്റു വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇതെന്നായിരുന്നു പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകരുടെ ആരോപണം. സജിയുടെ ഭാര്യ പ്രതിഷേധം ഉയർത്തിയതു കണ്ട പൊലീസുകാർ ഇത് പ്രിസൈഡിങ് ഓഫിസർ ആണെന്ന് തെറ്റിദ്ധരിച്ച് മാധ്യമ പ്രവർത്തകരെ തടഞ്ഞു. ഇതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി. ഇതിനിടെ മമ്മൂട്ടി വോട്ടു ചെയ്തു മടങ്ങി. കോവിഡ് ആയതിനാൽ വേണ്ട ജാഗ്രത പുലർത്തി വോട്ടു ചെയ്യണമെന്ന അഭ്യർഥനയോടെയായിരുന്നു അദ്ദേഹം മടങ്ങിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story