മാഹിയിൽ ഇനി മദ്യം പഴയ വിലയ്ക്ക് തന്നെ ലഭിക്കും

മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് ഏർപ്പെടുത്തിയ കോവിഡ് നികുതി പിൻവലിച്ചു. ഇതോടെ മാഹിയിൽ കോവിഡിന് മുൻപുള്ള വിലയ്ക്ക് മദ്യം ലഭിക്കും. കേരളത്തിലും മാഹിയിലും ഒരേപോലെ ലഭിക്കുന്ന 154 ഇനം ജനപ്രിയബ്രാൻഡ് മദ്യത്തിന് നൂറുശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരുന്നത്. ഈ ഇനം മദ്യത്തിന് കേരളത്തിലെ അതേ വില്പനവിലയായിരുന്നു നിലവിൽ മാഹിയിലും. പുതുച്ചേരിസംസ്ഥാനത്ത് 920 ബ്രാ‍ൻഡുകളിലുള്ള മദ്യമാണ് വില്പനയ്ക്കുള്ളത്. കേരളത്തിൽ ലഭിക്കാത്ത ബ്രാൻഡുകൾക്ക് നിലവിലുള്ള മാഹിയിലെ വിലയോടൊപ്പം 30 ശതമാനം കോവിഡ് നികുതിയാണ് ഈടാക്കിയിരുന്നത്. ഈ നികുതിയാണ് പിൻവലിച്ചത്. കോവിഡ് നികുതി ഏർപ്പെടുത്തിയതോടെ മന്ദഗതിയിലായ മാഹിയിലെ മദ്യവ്യാപാരം ഇനി പഴയതുപൊലെയാവും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story