റമദാന്: 1.1 ദശലക്ഷം ഭക്ഷണപ്പൊതികള്‍ നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്
മനാമ: ആഗോളതലത്തില്‍ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഈ റമദാനിലും ജി.സി.സി, ഫാര്‍ ഈസ്റ്റ്, യു.എസ്.എ എന്നിവിടങ്ങളിലെ സി.എസ്.ആര് പ്രവര്‍ത്തനങ്ങള്‍…
മനാമ: ആഗോളതലത്തില്‍ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഈ റമദാനിലും ജി.സി.സി, ഫാര്‍ ഈസ്റ്റ്, യു.എസ്.എ എന്നിവിടങ്ങളിലെ സി.എസ്.ആര് പ്രവര്‍ത്തനങ്ങള്‍…
മനാമ: ആഗോളതലത്തില്‍ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഈ റമദാനിലും ജി.സി.സി, ഫാര്‍ ഈസ്റ്റ്, യു.എസ്.എ എന്നിവിടങ്ങളിലെ സി.എസ്.ആര് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു. വിവിധ എംബസികള്‍, അസോസിയേഷനുകള്‍, സമാന മനസ്കരായ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് അര്‍ഹരായവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നത്. കോവിഡ് -19 മഹാമാരി മൂലമുണ്ടായ സാമ്ബത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും 1.1 ദശലക്ഷം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലുമുള്ള സമൂഹത്തിലെ വലിയ വിഭാഗത്തിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജ്മെന്റ് വ്യക്തമാക്കി.
ഭക്ഷ്യ കിറ്റുകളുടെ യഥാര്‍ഥ അവകാശികളെ ബന്ധപ്പെട്ട എംബസികള്‍, സമാന മനസ്കരായ സംഘടനകള്‍, പ്രാദേശിക അസോസിയേഷനുകളായ കെ.എം.സി.സി, റോയല്‍ ചാരിറ്റി ഓര്ഗനൈസേഷന്, ഫ്രന്‍ഡ്ഷിപ്പ് സൊസൈറ്റി ഫോര്‍ ദ ബ്ലൈന്‍ഡ്, ബഹ്റൈന്‍ ഡെഫ് സൊസൈറ്റി, ഡിസ്കവര് ഇസ്ലാം തുടങ്ങിയവയിലൂടെയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ നല്കുന്ന റഫറന്‍സുകളിലൂടെയും കണ്ടെത്തും. ഇതുവഴി പ്രാദേശിക സമൂഹങ്ങളിലെ ആവശ്യക്കാരെ തിരിച്ചറിയാനും പിന്തുണ നല്‍കാനും കഴിയുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.