
മൻസൂർ വധക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
April 9, 2021കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുല്ലൂക്കര സ്വദേശി രതീഷിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎം അനുഭാവിയായിരുന്ന രതീഷ് സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. മന്‍സൂര്‍ വധക്കേസില്‍ രണ്ടാമത്തെ പ്രതിയാണ് രതീഷ്. കോഴിക്കോട് വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിൽ ചെക്യാടിന് സമീപത്ത് ഒഴിഞ്ഞ പ്രദേശത്താണ് തൂങ്ങി മരിച്ച നിലയില്‍ രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. അവിടെ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് നിഗമനം. പാറക്കടവില്‍ വെല്‍ഡിങ് ഷോപ്പ് നടത്തുകയാണ് രതീഷ്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് രതീഷിന്റെ വീട്ടില്‍ എത്തിയിരുന്നു.